Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

107 കിലോയിൽ നിന്ന് 73 കിലോയിലേക്ക്, അത്ഭുതപ്പെടുത്തും ഈ മാറ്റം !

Katrina കത്രീന വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

ഇന്ന് ലോകം നേരിടുന്ന പല ഗുരുതര രോഗങ്ങൾക്കുമൊപ്പമാണ് അമിതവണ്ണത്തിനും സ്ഥാനമുള്ളത്. പാരമ്പര്യ ഘടകങ്ങളും ജീവിതചര്യയിലെ മാറ്റങ്ങളും ജങ്ക് ഫു‍ഡുകളോടുള്ള പ്രേമവുമൊക്കെ അമിതവണ്ണത്തിലേക്കു വഴിവെക്കുന്ന കാരണങ്ങളാണ്. സത്യത്തിൽ അമിതവണ്ണം വന്നെന്നു കരുതി അവ എന്നെന്നേക്കുമായി മാറ്റാനാവില്ലെന്നു ധരിക്കരുത്, അവ മാറ്റാനായി രാപകൽ ജിമ്മിൽ പോയി കഷ്ടപ്പെട്ടിട്ടും കാര്യമില്ല, അമിതവണ്ണത്തിന്റെ കാരണമെന്താണെന്നാണ് ആദ്യം കണ്ടുപിടിക്കേണ്ടത്.

മിസോറി സ്വദേശിയായ കത്രീനയും തന്റെ അമിതവണ്ണത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവരിൽ ഒരാളായിരുന്നു. ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ പതിവായി അലട്ടിത്തുടങ്ങിയതോടെ കത്രീന തന്റെ അമിതവണ്ണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. അങ്ങനെ അതിനുള്ള കാരണവും കണ്ടെത്തിയ കത്രീന വെറും പതിനാറു മാസം കൊണ്ടാണ് തന്റെ മുപ്പത്തിയഞ്ചു കിലോ കുറച്ചത്.

107 കിലോ വരെ എത്തിയിരുന്ന കത്രീനയുടെ ഭാരം ഇന്ന് 73 കിലോയാണ്. ഇന്നൊരു ഓൺലൈൻ ഫിറ്റ്നസ് കോച്ച് കൂടിയാണ് കത്രീന. ചില ഭക്ഷണങ്ങൾ കത്രീനയ്ക്ക് അലര്‍ജിയുണ്ടാക്കുന്നവയായിരുന്നു, അതു തിരിച്ചറിയാൻ വൈകിയതാണ് വണ്ണം നാൾക്കുനാൾ കൂടാൻ കാരണമായത്. പല ഭക്ഷണങ്ങളും തന്റെ ശരീരത്തിന് വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് കത്രീന തിരിച്ചറിയാൻ വൈകി. മിക്കപ്പോഴും വയർ എരിച്ചിലും വിശപ്പുമൊക്കെ തോന്നുമായിരുന്നു. ഇത് ഭക്ഷണത്തിന്റെ അളവു വർധിപ്പിച്ചു. അങ്ങനെ ചുരുങ്ങിയവർഷം കൊണ്ട് ശരീരം ബലൂൺ പോലെ വീർത്തു.

Katrina കത്രീന വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

കുട്ടിക്കാലം മുതൽക്കെ പ്രായത്തിനു വേണ്ടതിനേക്കാൾ വണ്ണമായിരുന്നു കത്രീനയ്ക്ക്. അങ്ങനെ തന്റെ പതിമൂന്നാം വയസു മുതൽ അവൾ ഡയറ്റ് ചെയ്യാൻ ആരംഭിച്ചിരുന്നു. ഹൈപോതൈറോയ്ഡ്, ആർത്രൈറ്റിസ്, ഡിപ്രഷൻ തുടങ്ങിയ രോഗങ്ങൾക്കും അടിമയായിരുന്നു കത്രീന. മൂന്നു ഡോക്ടർമാരെ കാണിച്ചെങ്കിലും ആർക്കും കത്രീനയ്ക്ക് ഫലപ്രദമായ ചികിത്സ നല്‍കാൻ കഴിഞ്ഞില്ല. ‌‍‌

പിന്നീട് ഒരു ഓൺലൈന്‍ ചലഞ്ച് ഗ്രൂപിനെ കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അവർ‍ മുഖേന മറ്റൊരു ഡോക്ടറെ കാണുകയും അദ്ദേഹമാണ് ചിലർ ഭക്ഷണങ്ങൾ അലർജിയാണെന്നും അവ ഉപേക്ഷിക്കണമെന്നും നിർദ്ദേശിച്ചത്. അതുപ്രകാരം വ്യായാമവും ഡയറ്റും ആരംഭിക്കുകയും ചെയ്തു. മുമ്പ് ജങ്ക് ഫുഡുകൾ കണ്ടാൽ വിട്ടുവീഴ്ച ചെയ്യാതെ വാരിവലിച്ചു കഴിച്ചിരുന്ന കത്രീന ഇന്ന് അവയോടെല്ലാം ഗുഡ്ബൈ പറഞ്ഞെന്നു മാത്രമല്ല ദിവസവും ഇരുപത്തിയഞ്ചു മിനിറ്റോളം വ്യായാമം ചെയ്യാനും തുടങ്ങി.

ജിമ്മിൽ പോയി മണിക്കൂറുകൾ ചിലവഴിച്ച് വണ്ണം കുറയ്ക്കണമെന്ന വാദത്തോടും കത്രീനയ്ക്കു യോജിപ്പില്ല. വെറും ഇരുപത്തിയഞ്ചു മിനിറ്റു മാത്രമാണ് താൻ വ്യായാമത്തിനായി ചിലവഴിക്കുന്നത്. പ്രധാനപ്പെട്ട കാര്യം ഭക്ഷണമാണ്. അവ നിങ്ങൾക്ക് ഒരിക്കലും അലർജി ഉണ്ടാക്കുന്നതല്ലെന്നും ആരോഗ്യകരമാണെന്നും ഉറപ്പു വരുത്തണം. ശുദ്ധമായ ആഹാരം അളവ് അമിതമാകാതെ കഴിക്കുക, ഏതെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നുന്നുവെങ്കിൽ അവയോടു പതുക്കെ വിടപറയാം, ശേഷം നിങ്ങളിൽ എനർജി പകരുന്ന ഭക്ഷണത്തെ തേടിപ്പിടിക്കാം- കത്രീന പറയുന്നു.  

Your Rating: