Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുപ്പായമോ ബോഡി പെയിന്റിംഗോ ? വൈറലായി കെയ്‍ലി ജെന്നര്‍

Dress ക‌െയ്‍‍ലി ജെന്നർ, വൈറലായ ഫോട്ടോ

അത് താൻ അല്ലയോ ഇതെന്ന ശങ്ക, കാഴ്ചക്കാരുടെ മനസ്സിൽ കുളിർ കോരിയിട്ടു മറ്റൊരു ചിത്രം കൂടി സൈബർ ലോകത്ത് വൈറലാകുന്നു. പ്രശസ്ത ഹോളിവുഡ് താരം കിം കര്‍ദാഷിയാന്റെ സഹോദരിയും ടെലിവിഷന്‍ റിയാലിറ്റിഷോ താരവും അന്താരാഷ്ട്ര മോഡലുമായ കെയ്‍ലി ജെന്നറിന്റെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. 

ശരീരത്തിൽ വസ്ത്രത്തിനു പകരം നീല പെയിന്റ് അടിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കെയ്‍ലി ജെന്നർ പങ്കുവച്ച ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയായിരുന്നു. 78.2 ദശലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം ഇതിനകം പിന്തുടര്‍ന്നിട്ടുള്ളത്. ഒറ്റനോട്ടത്തിൽ കണ്ടാൽ താരം നീല വസ്ത്രം ധരിച്ച് നിൽക്കുകയാണ് എന്നെ തോന്നുകയുള്ളൂ.

ദേഹത്തെ നീല പെയിന്റിനു ചേരുന്ന രീതിയിൽ നീല ലിപ്സ്റ്റിക്ക് കൂടി കെയ്‍ലി ഇട്ടിട്ടുണ്ട്. കഴുത്തു മുതല്‍ മുട്ടിനു മുകള്‍ വരെ  കട്ടിക്കു പെയ്ന്റ് തേച്ചിട്ടുണ്ടെങ്കിലും ശരീരത്തിന്റെ  പിന്‍ ഭാഗം സുതാര്യമാണ്. സാഷാ സംസോനോവ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയിരിക്കുന്നത്. ജെന്നർ മോഡലാകുന്ന സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിന്റെ ഭാഗമായാണ് നീല പെയിന്റിൽ മുങ്ങി പ്രത്യക്ഷപ്പെട്ടത് എന്നും പറയുന്നു. നേരത്തെ കോംപ്‌ളക്‌സ് മാഗസിനു വേണ്ടി ടോപ്‌ലെസ് സെക്‌സി ഫോട്ടോഷൂട്ടു നടത്തി ജെന്നർ ശ്രദ്ധേയയായിരുന്നു. 

Your Rating: