Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങൾ എന്നെ ശക്തയാക്കി: ലെഗിൻസ്

Leggings Representative Image

പിളരുന്തോറും വളരും പാർട്ടിയെന്നൊക്കെ ചില പാർട്ടികളെപറ്റി പറ​യുമ്പോലെയാണ് ലെഗിൻസുകളുടെ കാര്യം. ആരൊക്കെ എന്തൊക്കെ ഉപജാപങ്ങൾ പറഞ്ഞുപരത്തി?! ഉഴപ്പത്തിയാണെന്നും അശ്ലീലക്കാരിയാണെന്നും ഭാരതീയ നാരിക്ക് ചേരുന്ന വസ്ത്രമല്ലെന്നും. പക്ഷേ സത്യം കാമ്പുള്ളവരുടെ കൂടെയാണ്. ദിനംതോറും പുത്തൻ പരീക്ഷണങ്ങൾ വരികയും അവയൊക്കെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നതാണ് ലെഗിൻസ് ലോകത്തിലെ വിശേഷങ്ങൾ.

ലേസ് ഗെഗിൻസും പ്രിന്റഡ് ലെഗിൻസും കഴിഞ്ഞ് ഇപ്പോൾ ഡിജിറ്റൽ പ്രിന്റിങ് വരെ ലെഗിൻസിൽ പരീക്ഷിക്കപ്പെടുന്നു. സാറ്റിൻ ഫിനിഷിൽ മനുഷ്യമുഖങ്ങൾ നിറയുന്ന ലെഗിൻസുകൾ പെൺകുട്ടികളുടെ കാലിൽ പറ്റിപ്പിടിച്ചു കിടക്കുന്നതു കണ്ട് പാരമ്പര്യവാദികൾ നെറ്റി ചുളിച്ചാൽ...... ഒരു കാര്യവുമില്ല, സംഗതി ഹിറ്റായിക്കഴിഞ്ഞു.

Your Rating: