Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിമിന്നൽ ഏൽക്കുന്ന വിമാനം;വിഡിയോ കാണാം

thunder

ഇടിമിന്നൽ വിമാനത്തിൽ തട്ടുന്ന ഭീതിജനകമായ വിഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാകുന്നത്. ജോർജിയയിലെ അറ്റ്ലാന്റ ഹാർട്സ്ഫീൽഡ് എയർപോർട്ടിലാണ് സംഭവം. റൺവേയിൽ നിർത്തിയിട്ടിരുന്ന ഡെൽറ്റ വിമാനത്തിലാണ് ഇടിമിന്നൽ പതിക്കുന്നത്. മോശം കാലാവസ്ഥ മൂലം നിരവധി വിമാനങ്ങളാണ് റൺവേയിൽ നിർത്തിയിട്ടിരുന്നത്. മറ്റൊരു വിമാനത്തിലെ യാത്രികനായിരകുന്ന ജാക്ക് പെർകിൻസ് ആണ് വിഡിയോ പകർത്തി യൂട്യൂബില്‍ പങ്കുവച്ചത്.

പറന്നുയരാൻ കാത്തു നിൽക്കുന്ന വിമാനങ്ങളെ പകർത്തുന്നതിന് ഇടയിലാണ് നീളത്തിൽ ഒരു തീപോലെ ഇടിമിന്നൽ വിമാനത്തില്‍ വന്നു തട്ടുന്ന കാഴ്ച്ച കണ്ടത്. 111 യാത്രക്കാരും ആറു ക്രൂ െമമ്പേഴ്സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മിന്നൽ പതിച്ചെങ്കിലും വിമാനത്തിനുള്ളിൽ ആർക്കും പരിക്കു പറ്റിയിട്ടില്ല. ഇടിമിന്നലിനെ സുരക്ഷയോടെ തിരിച്ചയക്കും വിധത്തിലാണ് എയർക്രാഫ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ഡെൽറ്റാ വക്താവ് മോർഗന് ഡ്യൂറന്റ് പറഞ്ഞു.