Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ പ്രസിഡന്റിനെപ്പോലും മുട്ടുകുത്തിച്ച രണ്ടരവയസുകാരി

കുട്ടികളുടെ കുഞ്ഞുകുഞ്ഞ് വാശികളും കുസൃതികളുമൊക്കെ ചിലനേരം മാതാപിതാകൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റിനെ വരെ മുട്ടുകുത്തിക്കുന്ന വിധത്തിൽ കുഞ്ഞുങ്ങൾ വാശിപിടിച്ചാലോ? ഒരു രണ്ടരവയസ്സുകാരിയുടെ വാശിയും കരച്ചിലും ബറാക്ക് ഒബാമയ്ക്ക് വരെ തലവേദനയായ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വൈറ്റ് ഹൗസിൽ നടത്തിയ വിരുന്നിനടയിലാണ് രണ്ടരവയസ്സുകാരി ക്ലാഡിയ നിലത്ത് കമന്നു കിടന്ന് വഴക്കിട്ട് കരയാൻ തുടങ്ങിയത്. അപ്രതീക്ഷിതമായി കുട്ടിയുടെ കരച്ചിൽ കേട്ട് ഒബാമയും അമേരിക്കയുടെ പ്രഥവ വനിത മിഷേൽ ഒബാമയും വരെ ഓടി എത്തി. എന്നിട്ടു പോലും കമഴ്ന്നടിച്ചുള്ള കിടപ്പോ കരിച്ചിലോ കുട്ടി നിർത്തിയില്ല. ഒബാമയുടെ ക്ഷണമനുസരിച്ച് വിരുന്നിനെത്തിയ വാഷിംഗ്ടൺ പോസ്റ്റിലെ പ്രത്യേക ലേഖിക ലോറ മോസറിന്റെ മകളാണ് ക്ലാഡിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.