Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതി 51 കിലോ കുറച്ചത് ഒരൊറ്റ കാര്യം ഉപേക്ഷിച്ച് !

Lorraine O'Loughlin ലോറൈൻ വണ്ണം കുറയ്ക്കും മുമ്പും ശേഷവും

ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നമാണ് പൊണ്ണത്തടി. മുപ്പതു വയസിനു താഴെയുള്ളവർ പോലും അമിതവണ്ണം എന്ന വില്ലനു മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണുള്ളത്. ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് അമിതവണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ. അതിനാൽ തന്നെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഭാരത്തെ വളരെയധികം സ്വാധീനിക്കും. നോർതേൺ അയർലന്റ് സ്വദേശിയായ ലോറൈൻ ഒ ലോഫ്‌ലിൻ എന്ന യുവതി തന്റെ വണ്ണം കുറച്ചതും ഡയറ്റിൽ നിന്നും ഒരേയൊരു കാര്യം കുറച്ചാണ്, മറ്റൊന്നുമല്ല കാപ്പിയാണത്.

Lorraine O'Loughlin ലോറൈൻ വണ്ണം കുറച്ചതിനു ശേഷം

കോഫി മാത്രം ഉപേക്ഷിച്ചാണ് ലോറൈൻ ഒ ലോഫ്‌ലിൻ എന്ന യുവതി തന്റെ വണ്ണം കുറച്ചതെന്നു കേട്ടാൽ വിശ്വസിക്കാനിത്തിരി പ്രയാസം തോന്നും അല്ലേ. പക്ഷേ ലോറൈൻ ദിവസവും കുടിച്ചിരുന്ന കാപ്പിയുടെ എണ്ണം ഒന്നും രണ്ടുമല്ല പതിനഞ്ചിൽപരമായിരുന്നു. ഇതിന്റെ എണ്ണം കുറച്ചാണ് ലോറൈൻ 120 കിലോയിൽ നിന്നു 44 കിലോ കുറച്ചത്.

മൂന്നുമക്കളുടെ അമ്മ കൂടിയാണ് ഇരുപത്തിയെട്ടുകാരിയായ ലോറൈൻ. കൗമാരക്കാലം തൊട്ടേ വണ്ണം എന്ന പ്രശ്നം ലോറൈനെ അലട്ടിയിരുന്നു. വണ്ണം അമിതമായതോടെ ലോറൈൻ വിഷാദരോഗത്തിലേക്കു നീങ്ങുകയും പലപ്പോഴും വീടുതന്നെ മറന്നു ജീവിക്കുകയും ചെയ്തു. പകൽ ഭക്ഷണം ഉപേക്ഷിക്കുകയും രാത്രി മുഴുവൻ ചോക്കലേറ്റുകളും മറ്റു പലഹാരങ്ങളും കഴിക്കുകയുമായിരുന്നു ശീലം. ഒപ്പം ഇൻസോംനിയ കൂടി ബാധിച്ചതോടെ ലോറൈന്‍ ഉറക്കമില്ലാതിരിക്കുന്ന രാത്രികളിൽ പതിനഞ്ചു കപ്പോളം കാപ്പികൾ കുടിക്കാൻ തുടങ്ങി, അതും അതിമധുരത്തോടെ. താന്‍ 120 കിലോയിലേക്ക് എ​ത്തിയപ്പോള്‍ മാത്രമാണ് ലോറൈൻ തന്റെ ശീലങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്.

Lorraine O'Loughlin ലോറൈൻ വണ്ണം കുറയ്ക്കും മുമ്പും ശേഷവും

എ​ന്നാൽ ലോറൈൻ തന്റെ വിഷമങ്ങളിൽ നിന്ന് എല്ലാ അർഥത്തിലും അഭയം തേടിയിരുന്നതു കാപ്പികളിലായിരുന്നു, തടി അമിതമാകുന്നു എന്നു തോന്നിയതോടെയാണ് ലോറൈൻ കാപ്പി ഉപയോഗിക്കുന്നതു കുറയ്ക്കാൻ ശ്രമിച്ചത്. ശേഷം അത്ഭുതാവഹമായ മാറ്റമാണുണ്ടായത്, ഒന്നുംരണ്ടുമല്ല 44 കിലോ വരെയാണ് ആദ്യം കുറച്ചത്. ഇന്നു വെറും നാലു കപ്പു കാപ്പി അതും മധുരം കുറച്ചു മാത്രമേ ലോറൈൻ കഴിയ്ക്കുന്നുള്ളു. ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നതു കൊണ്ട് നല്ല ഉറക്കം കിട്ടുന്നുണ്ടെന്നു മാത്രമല്ല കാപ്പിയിൽ അഭയം തേടേണ്ടിയും വരുന്നില്ല.

വണ്ണമുള്ള സമയത്തു വീടിനു പുറത്തേക്കിറങ്ങാൻ പോലും മടിയായിരുന്നു. കുട്ടികൾ പാർക്കിൽ കൊണ്ടുപോകാൻ പറയുമ്പോൾ പോലും ഒഴിവുകഴിവുകൾ പറഞ്ഞു മാറ്റിവെച്ചിരുന്നു. പക്ഷേ ഇപ്പോൾ വണ്ണം വളരെയധികം കുറച്ച് ആരോഗ്യകരമായ 69 കിലോയിലേക്കെത്തി നിൽക്കുമ്പോൾ തന്റെ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും വർധിച്ചുവെന്നു പറയുന്നു ലോറൈൻ. തന്റെ ഭാരം കുറയ്ക്കാൻ പ്രചോദനമായതു മക്കളാണെന്നും ലോറൈൻ മറക്കുന്നില്ല. കാപ്പിക്കൊപ്പം തന്റെ ഡയറ്റിലും ലോറൈന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. താഴെ നൽകിയിരിക്കുന്ന പ്രകാരമാണവ.

Lorraine O'Loughlin ലോറൈൻ മക്കൾക്കൊപ്പം

വണ്ണം കുറയ്ക്കും മുമ്പ്

ബ്രേക്ഫാസ്റ്റ്: കാപ്പി അതിമധുരത്തോടെ

ലഞ്ച്: വറുത്ത പലഹാരങ്ങൾ, കോഫി

ഡിന്നർ: ഒന്നുമില്ല

സ്നാക്സ്: വറുത്തവ, ഒരു മുഴുവൻ പാക്കറ്റ് ബിസ്ക്കറ്റ്, പൊരിച്ച മുട്ട, കോഫി

വണ്ണം കുറയ്ക്കുന്ന വേളയിൽ

ബ്രേക്ഫാസ്റ്റ്: ഫ്രൂട്ട്സാലഡ്, തൈര്

ലഞ്ച്: ചിക്കൻ സാലഡ്

ഡിന്നർ: പാസ്ത, പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചക്കറികളും

സ്നാക്സ്: പഴങ്ങളും തൈരും