Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോർമാരി കമ്മ്യൂണിറ്റി രജിസ്ട്രേഷൻ ഡ്രൈവിനു തുടക്കമായി

M4marry

വിവാഹ ബന്ധങ്ങൾ കണ്ടെത്തുന്നതിനു മലയാളികൾ ആശ്രയിക്കുന്ന മലയാള മനോരമ എംഫോർമാരിയുടെ കമ്മ്യൂണിറ്റി രജിസ്ട്രേഷൻ ഡ്രൈവിനു തുടക്കമാകുന്നു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് ഒന്നു വരെ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്ട്രേഷൻ ഡ്രൈവാണ് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുന്നത്. ഓരോ സമൂദായത്തിൽപ്പെട്ട യുവതീ യുവാക്കൾക്കു പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരമാണ് എംഫോർമാരിയുടെ കമ്മ്യൂണിറ്റി രജിസ്ട്രേഷൻ ഡ്രൈവിലൂടെ ഒരുക്കുന്നത്.

ഡിജിറ്റൽ മാധ്യമത്തിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുള്ള കേരളത്തിലെ ഒന്നാം നമ്പർ മാധ്യമമാണ് എംഫോർമാരി. മുൻവർഷങ്ങളിൽ നടന്ന എംഫോർമാരി കമ്മ്യൂണിറ്റി രജിസ്ട്രേഷൻ ഡ്രൈവിൽ ലക്ഷക്കണക്കിനു യുവതി യുവാക്കളും മാതാപിതാക്കളുമാണ് പങ്കെടുത്തത്. രജിസ്റ്റർ ചെയ്ത് മാസങ്ങൾക്കുള്ളിൽ തന്നെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിനും രജിസ്ട്രേഷൻ ഡ്രൈവിങ് പങ്കെടുത്തവർക്കു സാധിച്ചു.

വിവാഹിതരാകാനൊരുങ്ങുന്ന മക്കൾക്കോ, ബന്ധുക്കൾക്കോ വേണ്ടി റജിസ്ട്രേഷൻ ഡ്രൈവിലൂടെ എംഫോർമാരിയിൽ പേര് നൽകാം. റജിസ്ട്രേഷൻ ഡ്രൈവിൽ പ്രത്യേക പാക്കേജുകൾ സ്വന്തമാക്കുന്നവർക്കു ആകർഷകമായ ഡിസ്ക്കൗണ്ടുകളും ഓഫറുകളും ലഭിക്കും. മലയാള മനോരമയുടെ വിവിധ ഓഫിസുകളിൽ ഇതിനായി പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ സമുദായത്തിൽപ്പെട്ട ആളുകൾക്കു പേര് രജിസ്റ്റർ ചെയ്യുന്നതിനു പ്രത്യേകം ദിവസങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

വിശ്വാസത്തിലും സാങ്കേതികവിദ്യയിലും ലോക മലയാളികൾ ഒന്നാം സ്ഥാനം നൽകിയ ഏറ്റവും മികച്ച വൈവാഹിക വെബ്സൈറ്റായ എംഫോർമാരി ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികൾ ഓരോ നിമിഷവും സന്ദർശിക്കുന്ന വെബ് സൈറ്റിൽ നിന്നും അനുയോജ്യമായ പങ്കാളികളുടെ വിശദാംശങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിക്കും. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും താല്പര്യങ്ങൾക്കു അനുസരിച്ചു ഏറ്റവും അനൂയോജ്യമായ ബന്ധങ്ങളാണ് എംഫോർമാരി കണ്ടെത്തി നൽകുന്നത്. എംഫോർമാരിയിൽ കണ്ടെത്തുന്ന പ്രൊഫൈലുകൾ ഓൺലൈനായി പരിശോധിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ മനസിലാക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – 0481 2561735