Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയ്‌നില്‍ വെച്ച് മേക്കപ്പിടുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക

യാത്ര ചെയ്യുന്നതിനിടയില്‍ മേക്കപ്പിടാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. ജപ്പാനില്‍ പോകുന്നെങ്കില്‍ ഒന്നു ശ്രദ്ധിക്കണം. ടോക്കിയോ കോര്‍പ്പറേഷനു കീഴിലെ റെയല്‍വെ ഓപ്പറേറ്റര്‍ക്ക് സ്ത്രീകള്‍ ട്രെയ്‌നില്‍ പോകുമ്പോള്‍ മേക്കപ്പ് ഇടുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഇത് വൃത്തികേടാണ്, അത്ര നല്ല സ്വഭാവമല്ല എന്ന സന്ദേശം നല്‍കുന്ന വിഡിയോയും അധികൃതര്‍ പുറത്തിറക്കി വ്യാപക പബ്ലിസിറ്റി നല്‍കുന്നുണ്ട്.

ട്രെയ്‌നില്‍ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മേക്കപ്പ് ഇട്ട് മറ്റുള്ളവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കരുതെന്നും പറയുന്നു വിഡിയോ. ഇങ്ങനെ ചെയ്യുന്നത് വലിയ വൃത്തികേടാണെന്നും അതില്‍ നിന്നും സ്ത്രീകള്‍ പിന്‍മാറണമെന്നും ആവശ്യപ്പെടുന്നതാണ് വിഡിയോയിലെ സന്ദേശം. 

ഒരു സബ് വേ ട്രെയ്‌നില്‍ ഒരു പെണ്‍കുട്ടി മേക്കപ്പിടുന്ന മറ്റ് രണ്ട് സ്ത്രീകളെ കണ്ടുമുട്ടുന്നതാണ് വിഡിയോയിലെ ഇതിവൃത്തം. നഗരത്തിലെ വനിതകള്‍ സുന്ദരികളാണ്. എന്നാല്‍ ചിലപ്പോള്‍ അവര്‍ ചീത്തയാളുകളായി മാറും-ഇങ്ങനെ പറഞ്ഞ് മേക്കപ്പിടുന്ന സ്ത്രീകളുടെ മുന്നില്‍ ആ പെണ്‍കുട്ടി ഡാന്‍സ് ചെയ്യുന്നതാണ് വിഡിയോ.

സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇങ്ങനാണേല്‍ പുരുഷന്‍മാര്‍ക്കും ചില കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് ചിലര്‍  പറയുന്നു. പല പുരുഷന്‍മാരും ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോള്‍ പോണ്‍ വിഡിയോസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണാറുണ്ടെന്നും ഇത് മറ്റ് യാത്രക്കാര്‍ക്ക് അരോചകമാകില്ലേയെന്നുമാണ് വിഡിയോയെ വിമര്‍ശിക്കുന്നവരുടെ ചോദ്യം. 

Your Rating: