Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 മണിക്കൂർ നിർത്താതെ ഓട്ടം!

David Staley

പന്ത്രണ്ടു മണിക്കൂർ ട്രെഡ്മില്ലിൽ നിർത്താതെ ഓടി യുവാവ് റെക്കോർഡിട്ടു. കോളറാഡോ സ്വദേശി ഡേവിഡ് സ്റ്റാലിയാണ് പന്ത്രണ്ടു മണിക്കൂർ കൊണ്ട് 82 മൈൽ ഓടി റെക്കോർഡ് സൃഷ്ടിച്ചത്. തന്റെ സുഹൃത്തുകൂടിയായ ഡെന്നീസ് മിഖ്യാലോവിന്റെ 80.53 മെൽെ എന്ന റെക്കോർഡ് തിരുത്തിയാണ് ഡേവിഡിന്റെ മുന്നേറ്റം. സുഹൃത്തിന്റെ പ്രകടനത്തിൽ സന്തോഷിക്കുന്നതായി ഡെന്നീസ് പറഞ്ഞു. അതേസമയം തനിക്കു മത്സരിക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും അവസാന നിമിഷം മാത്രമാണ് നിർത്താതെ ഓടാൻ തീരുമാനിച്ചതെന്നും സ്റ്റാലി പറയുന്നു.

ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ സ്റ്റാലി ഓടാറുള്ളായിരുന്നു. പരിശീലനം എന്നൊരു വാക്ക് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ മത്സരത്തിനു മുമ്പായി അഞ്ചും ഏഴും മണിക്കൂർ നിർത്താതെ ഓടി നോക്കി. റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞേക്കുമെന്ന് തോന്നിയതോടെയാണ് പിന്നീട് മത്സരിക്കാൻ തീരുമാനിച്ചത്- സ്റ്റാലി പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധിപേരെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിയുടെ ഓട്ടം.