Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 വർഷത്തിനു ശേഷം താടി വടിച്ചപ്പോൾ

Mook

താടി വടിക്കുന്നത് അത്ര സംഭവമൊന്നുമല്ല. പക്ഷേ 14 വർഷങ്ങൾക്കു ശേഷം ആദ്യമായി താടി വടിക്കുകയാണെങ്കിലോ? താടി വടിച്ച ശേഷം കുടുംബക്കാർക്കു പോലും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ താടി അത്ര ചില്ലറക്കാരനല്ലെന്നു മനസിലായില്ലേ. ഇവിടെ നീണ്ട പതിനാലു വർഷങ്ങൾക്കു ശേഷം താടി വടിച്ച് ഭാര്യയും മക്കളുമടക്കം എല്ലാവരെയും ഞെട്ടിച്ച വ്യക്തി നാൽപ്പത്തിനാലുകാരനായ മൂക് ആണ്. താടിയെ തന്റെ ശരീരത്തിൽ നിന്നും നീക്കിയതിനു ശേഷമാണ് കളഞ്ഞത് തന്റെയൊരു തിരിച്ചറിയൽ മാർഗം കൂടിയായിരുന്നുവെന്ന് മൂക് മനസിലാക്കിയത്.

താടി വടിച്ചതിനു ശേഷം അമ്മയും ഇരട്ട സഹോദരിയും ഭാര്യയും മക്കളുമെല്ലാം കൗതുകത്തോടെ വീക്ഷിക്കുന്ന കാഴ്ച്ച മൂക് ശരിക്കും ആസ്വദിക്കുക തന്നെയായിരുന്നു. അച്ഛനാകട്ടെ ഒട്ടും മനസിലാകാതെ ഏതോ ഒരന്യനോട് സംസാരിക്കുന്ന പോലെ തന്നെ പെരുമാറിയെങ്കിലും പിന്നീടു മകനാണെന്നു മനസിലാകുന്നതോടെ കെട്ടിപ്പുണരുകയും ചെയ്യുന്നുണ്ട്. താടി വടിച്ചാൽ മക്കൾക്ക് ഇഷ്ടമാകുമോ എന്നു കരുതി ഏറെ ആലോചിച്ചതിനു ശേഷമായിരുന്നു ഇൗ തീരുമാനമെന്നും ഇതു തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമാണെന്നും മൂക് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.