Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൗലിനോംഗ്, വൃത്തിയുടെ കാര്യത്തില്‍ നോ കോംപ്രമൈസ്!!!

mawlynnong ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണ് ഇന്ത്യന്‍ ഗ്രാമമായ മൗലിനോംഗ് അറിയപ്പെടുന്നത്. 

ഗ്രാമങ്ങളിലാണോ നഗരങ്ങളിലാണോ വൃത്തി കൂടുതല്‍? എന്തുപറ്റി ചോദ്യം നിങ്ങളെ കുഴക്കിയോ? ഉടന്‍ തന്നെ പരിചയമുള്ള ഗ്രാമങ്ങളെയും നഗരങ്ങളെയും അവയുടെ വൃത്തിയുമായി ചേര്‍ത്തിണക്കി താരതമ്യം ചെയ്യാന്‍ തുടങ്ങിയോ? എങ്കില്‍, ഒരൽപം ശ്രദ്ധ വടക്ക് കിഴക്കന്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നല്‍കാം. മൗലിനോംഗ്, എന്ന ഗ്രാമത്തിലേക്ക്. അതെ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണ് ഇന്ത്യന്‍ ഗ്രാമമായ മൗലിനോംഗ് അറിയപ്പെടുന്നത്. 

നഗരമാണ് സ്വര്‍ഗ്ഗം, കോണ്ക്രീറ്റ് കാടുകളിലാണ് സന്തോഷം എസിയും ഫാനും ഇല്ലാതെ ഇരിക്കാനാവില്ല എന്നൊക്കെ പറയുന്നവര്‍ ഈ ഗ്രാമത്തെക്കുറിച്ച് അറിയണം. കോണ്‍ക്രീറ്റ് കാടുകളില്‍ നിന്ന് വരുന്നവര്‍ ഈ  പച്ചപ്പ് നിറഞ്ഞ സ്വര്‍ഗം കണ്ട് അറിയണം. ഏറെ നാളത്തെ ശ്രമഫലമായി ഇവിടുത്തെ ഗ്രാമവാസികള്‍ തന്നെ തീര്‍ത്തതാണ് ഈ സ്വര്‍ഗ്ഗം. ഇന്ത്യയിലെ ഏറ്റവും ശുചിത്വം നിറഞ്ഞ ഗ്രാമം മാത്രമല്ല ഏഷ്യയിലെ ഏറ്റവും നിര്‍മ്മലമായ ഗ്രാമവും ഇതാണ് . 

mawlynnong-3 ഏറെ നാളത്തെ ശ്രമഫലമായി ഇവിടുത്തെ ഗ്രാമവാസികള്‍ തന്നെ തീര്‍ത്തതാണ് ഈ സ്വര്‍ഗ്ഗം. ഇന്ത്യയിലെ ഏറ്റവും ശുചിത്വം നിറഞ്ഞ ഗ്രാമം മാത്രമല്ല ഏഷ്യയിലെ ഏറ്റവും നിര്‍മ്മലമായ ഗ്രാമവും ഇതാണ് . 

മേഘാലയത്തിലെ ഈസ്റ്റ് ഖാസി ജില്ലയിലാണ് പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മൗലിനോംഗ് എന്ന ഈ  സ്വര്‍ഗം. ശുചിത്വവും വൃത്തിയും വെടിപ്പുമെല്ലാം മുഖമുദ്രയാക്കിയാണ് ഈ ഗ്രാമം വളര്‍ന്നത്‌. ഒപ്പം പ്രകൃതിജീവനവും ഉണ്ട്. 2003ല്‍ ആണ് ക്ലീനെസ്റ്റ് വില്ലേജ് എന്ന ബഹുമതി ഈ കൊച്ചു ഗ്രാമത്തെ തേടി എത്തുന്നത്. അതിനു ശേഷം ഇന്നുവരെ ആ പേര് അപകീര്‍ത്തിപ്പെടുത്താന്‍ ഗ്രാമവാസികള്‍ തയ്യാറായില്ല. 

പ്രകൃതിസ്നേഹം കൊണ്ട് തന്നെ മൗലിനോംഗ് ഒരു ഗ്രാമം എന്നതിനേക്കാള്‍ ഉപരിയായി ജനങ്ങള്‍ അധിവസിക്കുന്ന മനോഹര പ്രകൃതി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരു തരി മാലിന്യം പോലും കണ്ടെടുക്കാന്‍ ഇല്ലാത്ത വിധം മനോഹരമായ പ്രദേശം. ഷില്ലോംഗില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ മനോഹര പ്രദേശം. ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും ഈ പ്രദേശം സന്ദര്‍ശിക്കാന്‍ കൊതിക്കും. 

mawlynnong-2 മേഘാലയത്തിലെ ഈസ്റ്റ് ഖാസി ജില്ലയിലാണ് പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മൗലിനോംഗ് എന്ന ഈ  സ്വര്‍ഗം. ശുചിത്വവും വൃത്തിയും വെടിപ്പുമെല്ലാം മുഖമുദ്രയാക്കിയാണ് ഈ ഗ്രാമം വളര്‍ന്നത്‌.

സര്‍ക്കാര്‍ സഹായങ്ങളോ ശുചീകരണ പ്രവര്‍ത്തനങ്ങളോ അല്ല മൗലിനോംഗ് തല ഉയര്‍ത്തി നില്‍ക്കാന്‍ കാരണം പൂര്‍വ്വികര്‍ പഠിപ്പിച്ച പാഠങ്ങളാണ്. ഈ വസ്തുത തന്നെയാണ് ഗ്രാമത്തെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഗ്രാമത്തിലെ പ്രായമായ ആളുകള്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ ഈ ഗ്രാമത്തിലുള്ളവര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു .

നമ്മുടെ ഗ്രാമം നമ്മുടെ വീടാണ്, അതു ശുചിയായി സൂക്ഷിച്ചേ മതിയാവൂ. എല്ലാവര്‍ക്കും ഗ്രാമത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഈ തത്വത്തില്‍ ഉറച്ചാണ് നാട്ടുകാര്‍ ഈ ഗ്രാമത്തെ പരിപാലിക്കുന്നത്. അത് എല്ലാവരും മനസ്സിലാക്കുന്നതാണ് ഇവിടുത്തെ നല്ല പേരിനുള്ള കാരണവും. നരേന്ദ്ര മോഡി സ്വച്ഛ ഭാരത് എന്ന് പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരത് സ്വന്തം ഗ്രാമത്തില്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. 

mawlynnong-1 പ്രകൃതിസ്നേഹം കൊണ്ട് തന്നെ മൗലിനോംഗ് ഒരു ഗ്രാമം എന്നതിനേക്കാള്‍ ഉപരിയായി ജനങ്ങള്‍ അധിവസിക്കുന്ന മനോഹര പ്രകൃതി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരു തരി മാലിന്യം പോലും കണ്ടെടുക്കാന്‍ ഇല്ലാത്ത വിധം മനോഹരമായ പ്രദേശം.

കിറു കൃത്യമായ മാലിന്യ സംസ്‌കരണവും മാലിന്യ ശേഖരണവും ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഗ്രാമത്തിലെ വളര്‍ന്നു വരുന്ന കുട്ടികളേയും പഠിപ്പിക്കുന്നത് പ്രകൃതിയെ സ്നേഹിച്ച് വളരുവാന്‍ തന്നെയാണ്. കാടും കാട്ടരുവിയും പിന്നിട്ടുള്ള നടപ്പിന്റെ സുഖം ഈ ഗ്രാമത്തില്‍ നടക്കുന്നതിലൂടെ മനസ്സിലാക്കാം. പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങിയ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള ഈ ഗ്രാമത്തിന്റെ സൗന്ദര്യം ആരെയും ആകര്‍ഷിക്കും എന്നതില്‍ യാതൊരു വിധ സംശയവും വേണ്ട.