Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെ അപമാനിച്ചു? മോദിക്ക് ഫേസ്ബുക്കിൽ പൊങ്കാല!

modi

ഞങ്ങൾ ഇന്ത്യക്കാരോടാണോടോ തന്റെ കളി!!!!! ചോദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്നെയാണ്!! മോദി ഇൻസൾട്സ് ഇന്ത്യ എന്ന ഹാഷ് ടാഗിൽ പ്രധാനമന്ത്രിക്ക് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ.

ഇന്ത്യയിൽ ജനിച്ചുവെന്നു പറയുന്നത് നാണക്കേടായിരുന്ന കാലം മാറിയെന്നരീതിയിൽ ചൈനയിലും ദക്ഷിണകൊറിയയിലും മോദി നടത്തിയ പ്രസംഗങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘മുൻപ് ഇന്ത്യയിൽ ജനിച്ചുവെന്നു പറയാൻ നിങ്ങൾക്കു നാണമായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്നാണെന്നു പറയാൻ നിങ്ങൾക്ക് അഭിമാനമാണ്’ എന്നായിരുന്നു പ്രവാസി ഇന്ത്യക്കാരോടു മോദി പറഞ്ഞത്.

ഇന്ത്യാചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും വിദേശത്തുപോയി ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും നിലമറന്നുള്ള പ്രസംഗമാണു മോദി നടത്തുന്നതെന്നുമാണ് ആരോപണങ്ങൾ.

ചൈനയിലെ ഷാങ്ഹായിയിലും ദക്ഷിണകൊറിയ തലസ്ഥാനമായ സോളിലും പ്രവാസി ഇന്ത്യക്കാരോടു പ്രസംഗിച്ചപ്പോഴാണ് മോദി ‘നാണക്കേടിന്റെയും അഭിമാനത്തിന്റെയും’ കാര്യം സൂചിപ്പിച്ചത്.

‘ഇന്ത്യയിൽ ജനിക്കാൻ മാത്രം എന്തു പാപമാണ് തങ്ങൾ ചെയ്തതെന്ന് ഒരുകാലത്ത് ഇന്ത്യക്കാർ കരുതിയിരുന്നു. ആളുകൾ രാജ്യം വിട്ടുപോവുകയായിരുന്നു അന്ന്.

ബിസിനസുകാർ ഇന്ത്യയിൽ കച്ചവടമോ വ്യവസായമോ പറ്റില്ലെന്നു കരുതി. ഇപ്പോൾ അവരെല്ലാം തിരികെവരാൻ തയാറാണ് ’ – ഇതായിരുന്നു സോളിൽ മോദിയുടെ പ്രസംഗം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.