Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുക്കനിട്ടു കി‌ടിലൻ ലുക്കിൽ ലാലേട്ടൻ

Mohanlal കാതിൽ സ്റ്റൈലൻ കടുക്കനിട്ടു മോഹൻ ലാൽ

സ്‌കൂളിൽ പഠിക്കുമ്പോ ചെവിക്ക് പിടുത്തം കിട്ടാത്തവർ ആരുണ്ട്? ഇല്ലെങ്കിൽ ഇതാ സ്വയം ചെവിക്ക് പിടിക്കാൻ ഒരവസരം. ചെവിക്ക് മുകളിൽ തലയുടെ അടുത്തായി തരുണാസ്‌ഥിമേൽ കുത്തുന്ന ഇയർ റിങ് ഉണ്ടല്ലോ ഒരു ഒന്നൊന്നര ചെവിക്ക് പിടുത്തത്തിന്റെ ഫലം ചെയ്യും. പ്ലാറ്റിനം, സ്‌റ്റീൽ മെറ്റീരിയലുകളിൽ ഉള്ള ടൂ സൈഡഡ് ഹെഡ് ളള്ള റിങ്ങുകളാണ് യുവാക്കളുടെ ഹരം. ഏറ്റവുമൊടുവിൽ ഈ കടുക്കനിട്ട ട്രെൻഡിനു കുട പിടിച്ചത് സാക്ഷാൽ ലാലേട്ടനാണ്.

Mohanlal കാതിൽ സ്റ്റൈലൻ കടുക്കനിട്ടു മോഹൻ ലാൽ

മോഹൻലാലും ജൂനിയർ എൻടിആറും ഒന്നിക്കുന്ന പുതിയ സിനിമയായ ‘ജനത ഗാരേജി’ന്റെ ട്രെയിലർ , കാതിൽ സ്റ്റൈലൻ കടുക്കനിട്ട് വീക്ഷിക്കുന്ന സ്വന്തം ചിത്രം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സാധാരണ കമ്മലുകളെ പോലെ ഒരു വശത്ത് ഡിസൈനും മറുവശത്ത് അടിഭാഗവും അല്ല, ഇവ അടിമുടി സ്‌റ്റൈലിഷ് ആണ്. ഇരുഭാഗത്തും മൊട്ടുകൾ പോലെ കമ്മലിന്റെ ഡിസൈൻ . കാതിൽ തുളച്ചിറങ്ങുന്ന ഭാഗം മാത്രം കമ്പി. പലരും കണ്ണിലിട്ടാൽ കരുകരുക്കുന്നത്ര ചെറിയ സ്‌റ്റഡ് അണിയാനാണ് കൊതിക്കുന്നത്. ഇതേ പിടുത്തം തന്നെ പുരികത്തിൻ മുകളിലും താഴ്‌ച്ചുണ്ടിൻകീഴിലും കൂടി പതിപ്പിച്ച് നിർവൃതിയടുന്നത് പാർട്ടി ടൈം ഫാന്റസിയായാണ്. ജോലിക്കും കരിയറിനും പഠനത്തിനുമൊക്കെയിടയിലുള്ള സമ്മർദത്തിൽ നിന്ന് ‘ഐ ലിവ് മൈ ലൈഫ് ’ എന്ന് തന്നെത്തന്നെയും കൂട്ടുകാരെയുമൊക്കെ ബോധിപ്പിക്കാനൊരു വഴി.

ബോഡി പിയേഴ്‌സിങ് ഇപ്പോൾ ബോഡി ആർട്ടിന്റെ തലത്തിലാണ് ബോളിവുഡിലും മറ്റും. ടാറ്റൂവിനൊപ്പം കല്ലുപതിപ്പിക്കുന്നതു പോലെ മെറ്റൽ സ്‌റ്റഡുകൾ ദേഹത്ത്. 

Your Rating: