Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ലോകത്തിലെ ഏറ്റവും സുന്ദരനും സുന്ദരിയും

beautiful-faces

ചിലരെയൊക്കെ കാണുമ്പോൾ നമ്മൾ പറയാറില്ലേ. ആഹാ കൊള്ളാലോ, ഐശ്വര്യറായിയുടെ കണ്ണുകൾ, ആഞ്ജലീന ജൂലിയുടെ ചുണ്ട്, അനുഷ്ക ശർമയുടെ മൂക്ക്.. പക്ഷേ ഇതെല്ലാം കൂടിച്ചേർന്ന മുഖമുള്ള പെൺകുട്ടി എത്രമാത്രം സുന്ദരിയായിരിക്കും? അതിസുന്ദരിയായിരിക്കുമെന്നു പറയുന്നു ബ്രിട്ടണിലെ ഒരു ഫേഷ്യൽ മാപ്പിങ് വിദഗ്ധൻ. പറയുക മാത്രമല്ല, പലരോടും അവരുടെ സൗന്ദര്യസങ്കൽപങ്ങൾ ചോദിച്ചറിഞ്ഞ് കക്ഷി ലോകത്തിലെ ഏറ്റവും സുന്ദരന്റെയും സുന്ദരിയുടെയും മുഖവും സൃഷ്ടിച്ചെടുത്തു.

ക്രിമിനലുകളുടെ ചിത്രങ്ങൾ ഓർമയിൽ നിന്നു വരയ്ക്കാനായി ബ്രിട്ടിഷ് പൊലീസ് ഉപയോഗിക്കുന്ന ഇഎഫ്ഐടി—വി ഫോട്ടോഫിറ്റ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു ഡോ.ക്രിസ് സോളമൻ എന്നയാളുടെ ഈ പ്രയോഗം. രണ്ടുമാസത്തോളമെടുത്തു ഇതു സംബന്ധിച്ച പഠനങ്ങൾക്ക്. സാംസങ് ഗാലക്സി എസ് 6 ഫോണിന്റെ ലോഞ്ചിനോടനുബന്ധിച്ച് പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഈ സുന്ദര—സുന്ദരീനിർമാണം. ചുണ്ടിന്റെ കനം, മൂക്കിന്റെ നീളവും വീതിയും മുടിയുടെ നീളം തുടങ്ങി ഒരു സുന്ദരനും സുന്ദരിയ്ക്കും വേണ്ട കൃത്യമായ അഴകളവുകളെല്ലാം പലരോടായി ചോദിച്ചെടുത്തു ക്രിസ്.

തങ്ങളുടെ സ്വപ്നസുന്ദരി അല്ലെങ്കിൽ സുന്ദരൻ ആരാണ്, അവരിൽ കാണുന്ന മുഖസൗന്ദര്യം എത്തരത്തിലുള്ളതാണ് എന്നെല്ലാം ആൺ—പെൺ വ്യത്യാസമില്ലാതെ ചോദിച്ചു. അവരുടെ ഉത്തരമനുസരിച്ച് ഭംഗിയുള്ള ചുണ്ടും പല്ലും കണ്ണുകളും മുടിയിഴകളുമൊക്കെയായി രണ്ട് മുഖങ്ങൾ സൃഷ്ടിച്ചെടുത്തു. സൗന്ദര്യസംരക്ഷണ മേഖലയിൽ നിന്നുള്ള 100 പേരടങ്ങിയ ഒരു സമിതിയെ കാണിച്ച് അവരുടെ കൂടി നിർദേശമനുസരിച്ചുള്ള മാറ്റങ്ങളും വരുത്തിയാണ് ലോകസുന്ദരനെയും സുന്ദരിയെയും ലോകത്തിനു മുന്നിലെത്തിച്ചത്.

ബ്രിട്ടണിലുള്ളവരുടെ സൗന്ദര്യസങ്കൽപങ്ങളിലേക്കു വെളിച്ചം വീശുന്നതു കൂടിയായിരുന്നു ഈ പഠനം. പെൺകുട്ടികളുടെ മനസ്സിലുള്ള ആൺ സൗന്ദര്യസങ്കൽപം എന്നാൽ പൗരുഷം നിറഞ്ഞ മുഖമാണെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ തങ്ങളുടെ മനസ്സിനുള്ള ആണിന് അൽപം ‘പെണ്ണത്തമുള്ള മുഖമായിരുന്നു ഭൂരിപക്ഷം സ്ത്രീകളും നിർദേശിച്ചത്—താടിയെല്ലിന് അധികം കട്ടി വേണ്ട, നീളൻ മുഖം മതി, ചുണ്ടുകളത്ര തടിയ്ക്കേണ്ട, ക്ലീൻ ഷേവ് ലുക്ക് വേണം..അങ്ങിനെയങ്ങിനെ. എന്തായാലും ബ്രിട്ടണിലെ ആൾക്കാരുടെ സങ്കൽപമനുസരിച്ചാണ് ഈ സുന്ദരനെയും സുന്ദരിയെയും സൃഷ്ടിച്ചതെന്ന് ഡോ.ക്രിസ് പറയുന്നു. ആഫ്രിക്കയിലും ഏഷ്യയിലും ഇത്തരമൊരു സാഹസം നടത്തിയാൽ സുന്ദരനും സുന്ദരിക്കും വേറെ ലുക്കായിരിക്കുമെന്നും ക്രിസിന് ഉറപ്പ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer