Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവിഭാഗം ആദ്യമായി ക്യാമറക്കണ്ണുകളിൽ!

untouched_tribe-1

ദി ഗ്രീൻ ഇൻഫെർണോ എന്ന ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മട്ടിൽ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ, തീർത്തും കാടൻ രീതിയിൽ ജീവിക്കുന്ന ഗോത്ര വിഭാഗത്തെ ആമസോൺ വനാന്തരങ്ങൾക്കുള്ളിൽ കണ്ടെത്തി. ഹെലിക്കോപ്റ്റർ മുഖാന്തരം നടത്തിയ യാത്രയിലാണ് ഫോട്ടോഗ്രഫറുടെ കാമറയിൽ ഈ ആദിവാസി സമൂഹം കുടുങ്ങിയത്. 

untouched_tribe-4

അമ്പും വില്ലുമായി അല്പവസ്ത്ര ധാരികളായ തലയ്ക്കു മുകളിലൂടെ പറന്നു പോകുന്ന ഹെലിക്കോപ്റ്ററിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന മനുഷ്യരുടെ കൂട്ടമായാണ് ഇവർ കാമറയിൽ കുടുങ്ങിയത്. ഏകദേശം 100  ൽ പരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു സമൂഹമായാണ് ഇവരെ കണ്ടെത്തിയത്. യാനോമാമി വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഇവരെന്ന് അനുമാനിക്കപ്പെടുന്നു. 

untouched_tribe-2

ഏകദേശം 22000 ൽ പരം യാനോമാമി ഗോത്ര മനുഷ്യർ ബ്രസീലിയൻ ഉൾക്കാടുകളിൽ ഉണ്ടെന്നു കരുതപ്പെടുന്നു. എന്നാൽ ഇത്രത്തോളം ഒറ്റപ്പെട്ട ഒരു ഗോത്രസമൂഹം ആദ്യമായാണ് കണ്ടുപിടിക്കപ്പെടുന്നത്.കൂട്ടമായി താമസിക്കുന്ന ഈ വിഭാഗം പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത വൃത്താകൃതിയിലുള്ള വാസസ്ഥലം നിർമിച്ചിട്ടുണ്ട്‌. 

untouched_tribe-3

ഉൾക്കാടുകളിൽ തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന ഇക്കൂട്ടർ വേട്ടയാടി ജീവിക്കുന്നു എന്നാണ് കരുതപ്പെടുന്നത്, ഇതിനു മുൻപും ഇത്തരത്തിൽ ഒറ്റപ്പെട്ട ഗോത്ര സമൂഹത്തെ ആമസോൺ വനാന്തരങ്ങളിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.