Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തെ തടുക്കാനായില്ല, ജീൻസിനും

printed-jeans

പ്രിന്റുകളുടെ ധാരാളിത്തം ജീൻസിനും ആകാം. എന്നും ഒന്നോ രണ്ടോ ജീൻസിൽ തിളങ്ങാമെന്ന് വ്യാമോഹിച്ച് ആരുമിനി കോളജിലേക്ക് പോകേണ്ട. ആൺ–പെൺ ഭേദമന്യേ പ്രിന്റഡ് ജീൻസ് ബ്രാൻഡ് വെയറുകളിലെ മുഖ്യാകർഷണമാണ്.

ജീൻസിന്റെ തനതു നിറമായ നീലയിലെ പ്രിന്റുകൾക്കാണ് ഡിമാൻഡ് കൂടുതൽ. നീലയിലെ വെളള പ്രിന്റ് അബ്സ്ട്രാക്ട് ഫ്ലോറൽ ഏതു രീതിയിലും ഹരമാണ്.

‌അനിമൽ പ്രിന്റഡ് ജീൻസാണ് യൂണിസെക്സ് ഫാഷൻ എന്ന നിലയിൽ തരംഗമുയർത്തിയത്. പുളളിപ്പുലി പ്രിന്റും ടൈഗർ പ്രിന്റുമൊക്കെ കാഷ്വൽ, റഫ് ലുക്കിന്റെ കറ തീർന്ന ഭാവമാണ്.

ഫ്ലോറൽ പ്രിന്റ് എല്ലായിടത്തുമെന്നപോലെ ജീൻസിലും ഫെമിനിറ്റിയുടെ മറുവാക്കാണ്. കറുപ്പിലും, പിന്നെ പോസ്റ്റൽ ഷേയ്ഡുകളിലും ഫ്ലോറൽ പ്രിന്റ് ഭംഗിയാകും. പ്ലെയിൻ കോൺട്രാസ്റ്റ് നിറമാണ് ഇതിന്റെ കൂടെയുളള ടോപ്പിനു ചേരുക.

കാലറ്റത്തോ നീളത്തിൽ വശങ്ങളിലോ മാത്രമായി പ്രിന്റ് കൊടുത്ത ജീൻസ് ഒട്ടേറെ പ്രത്യേകതകളുളളതാണ്. ഇവയ്ക്ക് വില കൂടും. ഒരു കാലിൽ ഒരു പ്രിന്റ്, മറു കാലിൽ മറ്റൊന്ന് എന്നതും ഫാഷനാണ്. അതിന്റെ വൈചിത്ര്യം തന്നെയാണ് ഭംഗി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.