Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധു തിളങ്ങും, റാൻഡി റാം സൂപ്പർ സ്റ്റൈലിൽ

Randi Rahm റാൻഡി റാം ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രങ്ങൾ

സംഗീത ലോകത്തായിരുന്നു റാൻഡി റാമിന്റെ തുടക്കം. കലയുടെ ചരിത്രത്തിലും മ്യൂസിക്കിലും ബിരുദം നേടിയ അവർ വൈകാ തെ അറിയപ്പെടുന്ന പിയാനിസ്റ്റുമായി. ഫാഷൻ ലോകത്തേക്ക് റാമിന്റെ ശ്രദ്ധ തിരിയുന്നത് ആദ്യത്തെ കുഞ്ഞ് പിറന്നതോടെ യാണ്. കുഞ്ഞുമോനു വേണ്ടി പുതുപുത്തൻ സ്റ്റൈലിലുളള വസ്ത്രങ്ങള്‍ അവർ രൂപപ്പെടുത്തി, കൈ കൊണ്ടു തയ്ക്കാൻ പോലുമറിയാതിരുന്ന അവർ കൗതുകത്തിനായാണ് വസ്ത്ര രൂപകൽപന തുടങ്ങിയത്. കു‍ഞ്ഞുടുപ്പുകൾക്കു പറ്റുന്ന വിവിധ തരം ഞൊറിവുകൾ ആകർഷകമായി റാൻഡി റാം നെയ്തൊരുക്കി. അതു കണ്ട കൂട്ടുകാർ അതുപോലെ പെൺകുഞ്ഞുങ്ങുൾക്കുളള വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍ അവരോട് അപേക്ഷിച്ചു. കൂട്ടുകാർക്ക് അതേറെ ഇഷ്ടപ്പെട്ടതോടെ വസ്ത്രങ്ങളുടെ രൂപ കൽപനയിൽ തനിക്കു തിളങ്ങാൻ പറ്റുമെന്ന് റാൻഡി റാമിനു ബോദ്ധ്യമായി. അങ്ങനെ ഇന്നു കാണുന്ന ലോക പ്രശസ്ത റാൻഡി റാം ബ്രാൻഡിനു തുടക്കം കുറിച്ചു.

1998-ൽ ഫിഫ്ത്ത് അവന്യൂ എറ്റ്ലിയർ സമാരംഭിച്ചു. സ്ത്രീകൾക്കു വേണ്ടിയുളള നൂതന വേഷങ്ങളുടെ വലിയ ശേഖരം തന്നെ അവർ വിപണി യിലെത്തിച്ചു. കലാമൂല്യമുളളതും വ്യത്യസ്തവുമായ അവയിലൂ ടെ റാൻഡി റാമിന്റെ ബിസിനസ് വിജയക്കുതിപ്പാരംഭിച്ചു. ജെന്നി ഫർ ലോപസ്, മിരാൻഡ ലാംബർട്ട്, ബിയോണ്‍സ്, എ‍ഡി ഫാൽ കൊ, കാരി അണ്ടർവുഡ്, മരിയ കാരി, ജോവാൻ റിവേഴ്സ്, ജെന്നിഫർ ഹഡ്സൺ, സോഫിയ വ‌െർഗര, ഹാലെ ബെറി, കാതറിൻ സെറ്റ ജോൺസ് തുടങ്ങിയ പ്രശസ്തർ ഉൾപെടെ ലോകം മുഴുവൻ ആരാധകരെ നേടാനും അവർക്കു സാധിച്ചു.

Randi Rahm റാൻഡി റാം

റാൻഡി റാമിന്റെ ഡിസൈനുകൾ എബിസി റിയാലിറ്റി ഷോയിൽ വൻ ഹിറ്റായി മാറി. ആന്വൽ അക്കാദമി അവാർഡുകൾ ലക്ഷ്യ മിട്ട് നാഷണൽ കളർ ഡയമണ്ട് അസോസിയേഷനുമായി ചേർ ന്ന് വസ്ത്രങ്ങളുടെ രൂപകൽപനയ്ക്ക് ഒരു ടീമിനെ തന്നെ അവർ സജ്ജമാക്കി. 38000 ഡയമണ്ടുകൾ മൂന്നു ഗൗണുകളിലായി പതിച്ച് ആ രംഗത്ത് റാൻ‍ഡി റാം ബ്രാൻഡ് അദ്ഭുതം തന്നെ കാഴ്ച വച്ചു. അതുപോലെ രണ്ടര ദശലക്ഷം ഡോളർ വിലമതി ക്കുന്നതായിരുന്നു ശേഖരത്തിലെ ഒരു ഗൗൺ !

റാൻഡി റാം ബ്രാൻഡ് പിന്നീട് ഹോളിവുഡ് താരങ്ങളുടെ വസ്ത്ര രൂപകൽപനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2007 ‌എമ്മി അവാർഡ് ജേതാക്കളും കൺട്രി മ്യൂസിക് അവാർഡ് ജേതാ ക്കളും റാൻഡി റാം ബ്രാൻഡ് വേഷങ്ങളോടെയാണ് സമ്മാനാർ ഹരായത്. വ‌ധുവിനുളള സവിശേഷ വസ്ത്രങ്ങളുടെ രൂപകൽപ നയിലും പിന്നീട് റാൻഡി റാം തിളങ്ങി. ബിയേഡ് വർക്കിനാണ് അപ്പോഴും അവർ മുൻതൂക്കം നല്‍കിയത്.

തന്റെ സ്റ്റുഡിയോയിൽ കൈകൊണ്ട് ഡ്രസ്സുകളിൽ അവർ ബിയേഡിംഗ് ഒരുക്കി. വധുവിനുളളതുപോലെ എല്ലാ വനിത കൾക്കും ആകർഷകമായി ധരിക്കാവുന്ന വസ്ത്രങ്ങൾ തയ്യാ റാക്കുന്നതിലായിരുന്നു പിന്നീട് റാന്‍ഡി റാമിന്റെ ശ്രമം. ഏറ്റവും ഒടുവിൽ 2016 ബ്രൈഡൽ ലൈനിനായി ടീ-പാർട്ടി ലെങ്ത് ഗൗണുകളും ഇല്യൂഷൻ നെക് ലൈനുകളും അവർ അവതരിപ്പി ക്കുന്നു. അവയിലെ ഫ്ലോറൽ ലേസും മറ്റ് അലങ്കാരങ്ങളും വധു വിനുളള വസ്ത്രരംഗത്തെ വിസ്മയമായി തിളങ്ങുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.