Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊണ്ണത്തടി കുറയ്ക്കാന്‍ പോക്കിമോന്‍, 12 കിലോ കുറച്ച് യുവാവ്  !

sam സാം (ഇടതുനിന്നു രണ്ടാമത്) സുഹൃത്തുക്കൾക്കൊപ്പം

പോക്കിമോന്‍ ഗോ നമ്മുടെ  നാട്ടിൽ തരംഗമാകാൻ തുടങ്ങിട്ടു കാലം കുറെയായി. പോക്കിമോനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ മുന്നോട്ടുവന്നു. എന്നാൽ വെറുതെ ജയിൻ കളിച്ച് സമയം കളയുന്നു എന്നെങ്ങാനും പറഞ്ഞുകൊണ്ട് ആരെങ്കിലും വന്നാൽ സാം ക്ലാർക്കിന്റെ കഥ പറഞ്ഞു കൊടുക്കണം. കാരണം ജയിൻ കളിച്ച് പൊണ്ണത്തടി കുറയ്ക്കുകയാണ് സാം ചെയ്തത്. ബ്രിട്ടൻ സ്വദേശിയായ സാം പോക്കിമോൻ ഗെയിമിന് അഡിക്റ്റ് ആണ്.

ബ്രിട്ടണിലെ എല്ലാ പോക്കികളേയും പിടികൂടുക എന്ന ലക്ഷ്യമിട്ട് 225 കിലോമീറ്റര്‍ ദൂരം കാല്‍നടത്തം പൂര്‍ത്തിയാക്കിയപ്പോള്‍ സാമിന്റെ ഭാരം 12 കിലോഗ്രാം കുറഞ്ഞു. ഗെയിമിലെ 1390 പോക്കറ്റ് രാക്ഷസരൂപികളേയും സാം പിടികൂടി. തടികുറയുമെന്നു കരുതിയല്ല സാം ജയിൻ തുടങ്ങിയത്. എന്നാൽ ഒടുവിൽ തടി കുറഞ്ഞപ്പോഴാകട്ടെ സന്തോഷവും. 4 മക്കളുടെ അച്ഛനായ സാമിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒന്ന് മെലിയണം എന്നത്. അത് നടന്നതിന്റെ സന്തോഷത്തിലാണ് സാം ഇപ്പോൾ.