Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കിൾ വരുന്ന വഴി

Tickle Representative Image

കുഞ്ഞുവാവകളെ കണ്ടിട്ടില്ലേ തൊട്ടാൽ ഇക്കിളിയാ. കുഞ്ഞുമോണ കാണിച്ച് പൊട്ടിച്ചിരിക്കും ഇക്കിളി പൊട്ടിയാൽ. ചെറുതായി ഒന്നുതൊടുകയോ, ശബ്ദമുണ്ടാക്കുകയോ ചെയ്താൽ മതി ഇക്കിളി ഓടിക്കയറാൻ. കുഞ്ഞുങ്ങളിൽമാത്രമല്ല, ഒരുവിധപ്പെട്ട മുതിർന്നവരുമെല്ലാം ഇക്കിളിയുടെ ഇരകളാണ്. ഇക്കിളിയെടുത്തു ചിരിച്ച് ചിരിച്ചു വല്ലാതാവും ചിലർ. എന്നാൽ എപ്പോഴെങ്കിലും സ്വയം ഇക്കിളിയാക്കി ചിരിച്ചു മറിഞ്ഞിട്ടുണ്ടോ.. സാധ്യമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

തലച്ചോറിന്റെ പ്രത്യേകതയാണ് ഇതിനു പിന്നിൽ. അപ്രതീക്ഷിതമായി ആരെങ്കിലുമോ എന്തെങ്കിലുമോ സ്പർശിക്കുമ്പോൾ തലച്ചോർ പെട്ടന്നു പ്രതികരിക്കുന്നതാണ് ഇക്കിളിക്കു പിന്നിൽ. എന്നാൽ സ്വയം ഇക്കിൾ ഇടാൻ ശ്രമിക്കുമ്പോൾ തലച്ചോറിനു നേരത്തെ അറിയാം എന്തുസംഭവിക്കുമെന്ന്, അതിനാൽ പ്രതികരണവും ലഭിക്കില്ല.

സാങ്കേതികമായി പറഞ്ഞാൽ, ശരീരത്തിന്റെ ചലനങ്ങളെല്ലാം സെറിബല്ലം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന് പ്രതീക്ഷിക്കാവുന്ന സംവേദനങ്ങളെയും അപ്രതീക്ഷിത സംവേദനങ്ങളെയും വേർതിരിച്ചറിയാനുള്ള കഴിവുണ്ട്. അങ്ങനെയാണ് പ്രതീക്ഷിത സംവേദനങ്ങൾ (സ്വയം ഇക്കിൾ ഇടുമ്പോൾ) തള്ളിപ്പോകുന്നത്. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടൻ ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്.  

Your Rating: