Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽ നിറങ്ങൾ ഏഴ്, ഫാഷൻ ലോകം കൈയടക്കി പുത്തൻ ട്രെൻഡ്!

summer-dress

മഴ മാറി. ഇനി കളർഫുൾ ആകാം. കോളജിലും ഓഫിസിലുമൊക്കെ അണിയാൻ എത്രയെത്ര നിറങ്ങൾ. ഫാഷൻ വിദഗ്ധർ സമ്മർ നിറങ്ങളായി ഏഴു നിറങ്ങളാണ് അവതരിപ്പിക്കുന്നത്. ഓരോന്നും മഴവിൽ പോലെ മനോഹരം. 

1. ബ്ലാക്ക് 

life-black

ഏതു പ്രായക്കാർക്കും എലഗന്റ് ലുക്ക് നൽകും ബ്ലാക്ക് കളർ. ബ്ലാക്ക് നിറം ചൂട് വലിച്ചെടുക്കുമെന്നൊക്കെ പരാതിയുണ്ടെങ്കിലും വേനൽക്കാലത്ത് ഏറ്റവും ഹിറ്റായി ഓടുന്നതു ബ്ലാക്ക് നിറം തന്നെ. ബ്ലാക്ക് നിറത്തിൽ ഗോൾഡൻ യോക്ക് ചെയ്താൽ ഒന്നുകൂടി ഭംഗിയായി. സാരിയെങ്കിൽ ഗോൾഡൻ ബ്ലൗസും ഗോൾഡൻ ബോർഡറും. കുർത്തിയോ ജീൻസ് ടോപ്പോ ആണെങ്കിൽ കയ്യിൽ വലിയ ഡയലുള്ള വാച്ച് കെട്ടാം. ക്രോസ് ബോഡി ബാഗ് കൂടിയായാൽ സ്റ്റൈലായി. 

2. ഇലക്ട്രിക് ബ്ലൂ

eb-style

തെളിഞ്ഞ നിറവും ഫ്രഷ് ലുക്കും തരും ഇലക്ട്രിക് ബ്ലൂ. ഏതു നിറക്കാർക്കും ഒരുപോലെ ചേരും. മൾട്ടി കളർ വാച്ചും നീല നിറത്തിനു ചേരുന്ന ഐ മേക്കപ്പും കൂടിയായാൽ ഫ്രീക്ക് ലുക്കായി. 

3. കോറൽ

coral

പീച്ച്, കോറൽ നിറങ്ങൾ കാണുന്നതു തന്നെ മനസിനു കുളിരു പകരും. കുർത്ത, ചുരിദാർ, പാർട്ടിവെയർ തുടങ്ങി ഏതു വേഷവും കോറൽ നിറത്തിൽ തിളങ്ങും. കോറൽ നിറത്തിനൊപ്പം സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ അണിയണം. വലിയ ഹാങ്ങിങ് കമ്മലാണ് ഏറ്റവും ഭംഗി. വലിയ ഡയലുള്ള വാച്ച്, ബ്രൈറ്റ് കളർ നെയിൽപോളിഷ്, ലിപ്സ്റ്റിക് എന്നിവയൊക്കെ കോറൽ നിറക്കാരെ സ്റ്റൈലാക്കും. 

4. ടീൽ 

Teal

ഫാഷൻ വിദഗ്ധർ ഏറ്റവും ആവേശത്തോടെ സ്വീകരിച്ച നിറമാണിത്. എലഗന്റ്, യുണീക് എന്നൊക്കെയാണ് അവർ കൊടുക്കുന്ന വിശേഷണങ്ങൾ. കോപ്പർ സൾഫേറ്റിന്റെ ലൈറ്റ് നിറം പോലിരിക്കും ടീൽ നിറം. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടുന്ന നിറം. ഡിസൈനർ സാരികൾക്കും ചുരിദാറുകൾക്കും കൂടുതൽ ഇണങ്ങും. ഹെവി വർക്ക് ചേരുമ്പോൾ ടീൽ നിറത്തിന് അഴകേറും. 

5. സിൽവർ 

silver-dress

ജീൻസ് ടോപ്പിന് ചേർന്ന ഉഗ്രൻ കളറാണ് സിൽവർ. ചെറിയ ബീഡ്, സ്റ്റോൺ വർക്കുകൾ അഴകു കൂട്ടും. അരയിൽ വീതി കുറഞ്ഞ ബെൽറ്റ് കൂടി പരീക്ഷിക്കാം. സിൽവർ ബ്രേസ്‌ലെറ്റുകളും ഒപ്പം ചേരും. 

6. പിങ്ക്

pink-sf

ഏതു കാലാവസ്ഥയ്ക്കും ഇണങ്ങും പിങ്ക് നിറം. സൂപ്പർ ഹോട്ട്, സുന്ദരം, എലഗന്റ്, ഫാബുലസ് തുടങ്ങി ഏതു വിശേഷണവും പിങ്ക് സുന്ദരിക്കു ചേരും. മിനി സ്കർട്ട്, ഷോർട്ട് ടോപ് തുടങ്ങിയവയ്ക്ക് ബെസ്റ്റ് കളർ. സിംപിൾ ആക്സസറീസ് മതിയാകും. 

7. വൈറ്റ് 

white-sf

വേനലിന്റെ നിറം തന്നെ വൈറ്റ് ആണല്ലോ. ചുരിദാർ, കുർത്ത, സാരി, ടോപ്പ് തുടങ്ങി ഏതു വേഷത്തിനും വെള്ളനിറം ഇണങ്ങും. സ്‌ലീവ് കഫും വയ്ക്കാം. വൈറ്റ് ടോപ്പിനൊപ്പം ലെതർ അല്ലെങ്കിൽ ജീൻസ് ജാക്കറ്റ് ഇണങ്ങും. 

Your Rating: