Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിമ്മറിൽ തിളങ്ങി അഴകിന്റെ റാണിയാവാം

shimmer

‘‘അയ്യേ ഷിമ്മറോ കാണുന്ന കടകളിലെ ബൊമ്മകളിലെല്ലാം ചുറ്റിവച്ചിരിക്കുന്നത് കണ്ട് മടുത്തു ’’ എന്നു പറഞ്ഞിരുന്ന കാല മുണ്ടായിരുന്നു അൽപ്പകാലം മുൻപു വരെ. ഗതകാല പ്രതാപം തിരിച്ചെടുത്ത് ഷിമ്മർ തിരിച്ചു വരുമ്പോൾ നിറം പക്ഷേ ഗോൾഡൻ അല്ല. ഷിമ്മർ മഞ്ജുവാര്യരെപ്പോലെ കരഘോഷങ്ങളോടെ തിരിച്ചെത്തിയത് സിൽവർ, പോപ് നിറങ്ങൾ വാരിയണിഞ്ഞു കൊണ്ടാണ്.

സിൽവർ ഷിമ്മർ പ്ലെയിനായും സെൽഫ് പ്രിന്റോടെയുമാണ് വന്നത്. പിങ്ക് ഒറഞ്ച് തുടങ്ങിയ കളറുകളുമായാണ് കോംബിനേഷൻ ഭംഗിയാകുക. പല നിറങ്ങളാൽ കച്ച് വർക്ക് ചെയ്ത ബ്ലൗസിനൊപ്പം പ്ലെയിന്‍ ഷിമ്മർ സാരി മികച്ച ലുക്ക് തരും. ലേസ് വർക്ക് ബോർഡറും സീക്വിൻസ്ഡ് ബ്ലൗസുമാണ് ഇതിനോട് കൂട്ടു ചേർന്നാൽ ഉജ്വലമാകുന്ന മറ്റൊരു കൂട്ടര്‍. സ്വയം ജ്വലിക്കുന്ന ഷിമ്മർ മെറ്റീരിയല്‍ പ്ലെയിനായാലും നല്ല ലുക്ക് തരുമെന്നതിനാൽ കോൺട്രാസ്റ്റ് നിറത്തിലെ പ്രിന്റഡ് നെറ്റിന്റെ ബ്ലൗസ് മാത്രം മതി ഉടുക്കുന്നയാളെ ശ്രദ്ധേയയാക്കാൻ. ഹാഫ് ആൻ‍ ഹാഫ് സാരികളിൽ ഷിമ്മർ ചേരുമ്പോൾ മറുപാതിയാകാൻ വെൽവറ്റ് ആണ് ഏറ്റവും നല്ലത്. സിൽവറിനോട് പ്രിയം പോരാത്തവർക്ക് വേണ്ടി അൽപം നീല നിറം കലർത്തിയ ആഷ് കളറിലെ ഷിമ്മറും വിപണിയില്‍ സജീവമാണ്.

പോസ്റ്റൽ നിറങ്ങളിലെ ഡബിൾഷെയ്ഡഡ് ഷിമ്മറാണ് മറ്റൊരു ഉജ്വല താരം. ഇവയോടൊപ്പം ആഭരണങ്ങളോ ഡീറ്റെയിലിങ്ങോ എല്ലാം മിനിമൽ ആകട്ടെ. അത്രമാത്രം എടുപ്പുണ്ട് അവയ്ക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.