Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിൽ നോക്കി ചിരിക്കും റോബട്ട് സുന്ദരി

Robot നദീൻ

പേര് ഓർത്തു വയ്ക്കും. അവസാനം കണ്ടപ്പോൾ സംസാരിച്ചതെന്താണെന്ന് ഓർത്തു പറയും. എന്തിനേറെ, കൈപിടിച്ചു കുലുക്കി കണ്ണിൽ നോക്കി ഹൃദ്യമായി പുഞ്ചിരിക്കും.! ഇവളുടെ പേര് നദീൻ. തവിട്ടു തലമുടിയുള്ള റോബട്ട് സുന്ദരി.

സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി(എൻടിയു)യിലെ ഗവേഷകരാണ് നദീനെ സൃഷ്ടിച്ചത്. സ്വന്തമായി ഒരു വ്യക്തിത്വവും വികാരങ്ങളുമുണ്ടെന്നതാണ് നദീന്റെ ഏറ്റവും വലിയ സവിശേഷത. സങ്കടമുള്ള കാര്യമാണു സംസാരിക്കുന്നതെങ്കില്‍ അവൾ കരയും. സന്തോഷമാണെങ്കിൽ ഹൃദയം തുറന്നു ചിരിക്കും. ‌ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന തുടങ്ങിയ സോഫ്റ്റ്‍വെയറുകൾക്കു സമാനമായ ഒന്നാണ് നദീന്റെയും. സെക്രട്ടറിയായോ വീട്ടിൽ കുട്ടികൾക്കും പ്രായമായവർക്കും വർത്തമാനം പറഞ്ഞിരിക്കാനുള്ള സുഹൃത്തായോ ഈ റോബട്ടിനെ പ്രയോജനപ്പെടുത്താം. പ്രത്യേക വെബ്കാം ഉപയോഗിച്ചു വിദൂരത്തിലിരുന്നും നിയന്ത്രിക്കാവുന്ന എഡ്ഗർ എന്നൊരു റോബട്ടും നന്യാങ്ങിലെ വിദഗ്ധർ വികസിപ്പിച്ചിട്ടുണ്ട്.