Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടുപ്പിന് നീളം കുറഞ്ഞാൽ ഭക്ഷണത്തിന്റെ വിലയും കുറയും

china-resturent-special-off ഹോട്ടലിൽ എത്തിയ സ്ത്രീകളുടെ കുട്ടിയുടുപ്പിന്റെ നീളം പരിശോധിക്കുന്നു

പലതരം ഡിസ്കൗണ്ട് ഓഫറുകൾ കണ്ടിട്ടുണ്ട്: ഒന്നെടുത്താൽ രണ്ടെണ്ണം ഫ്രീ, രണ്ടെണ്ണത്തിന്റെ വിലയ്ക്ക് മൂന്നെണ്ണം, വെളിച്ചെണ്ണ വാങ്ങിയാൽ കുടിവെള്ളം ഫ്രീ, തക്കാളി വാങ്ങിയാൽ സവാള ഫ്രീ...പക്ഷേ ചൈനയിൽ ഇതൊന്നുമല്ല സ്ഥിതി. അവിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന സ്ത്രീകളുടെ ഉടുപ്പിന്റെ ഇറക്കം നോക്കിയിട്ടാണത്രേ ഡിസ്കൗണ്ട് നൽകുന്നത്. ചൈനയിലെ ജിനാൻ സിറ്റിയിലുള്ള യാങ് ജിയ ഹോട്ട് പോട്ട് റസ്റ്ററന്റിലാണ് ഈ ‘ഹോട്ട്’ ഡിസ്കൗണ്ട് മേള ഒരുക്കിയത്.

സംഗതി ഇതാണ്: ഹോട്ടലിൽ വരുന്ന സ്ത്രീകളുടെ കുട്ടിയുടുപ്പിന്റെ നീളം പരിശോധിക്കാനായി വാതിൽക്കൽത്തന്നെ ആൾക്കാരുണ്ടാകും. അവരൊരു അളവുടേപ്പ് ഉപയോഗിച്ച് കാൽമുട്ടിനു മുകളിലേക്ക് അളക്കും. കുട്ടിയുടുപ്പിന്റെ താഴെയറ്റത്തു നിന്ന് കാൽമുട്ടു വരെയുള്ള നീളമാണ് അളക്കുക. ആ നീളം എട്ടു സെ.മീ. ഉണ്ടെങ്കിൽ റസ്റ്ററന്റിൽ ഭക്ഷണത്തിന് 20% ഡിസ്കൗണ്ട് റെഡി. ഇനി കുട്ടിയുടുപ്പിന്റെ താഴെയറ്റവും കാൽമുട്ടും തമ്മിലുള്ള ദൂരവ്യത്യാസം 33 സെന്റി മീറ്ററോ അതിനു മുകളിലോ ആണെങ്കിലോ? 90% ഡിസ്കൗണ്ടാണ് ഓഫർ.

measurement-at-china-restur ഹോട്ടലിൽ എത്തിയ സ്ത്രീകളുടെ കുട്ടിയുടുപ്പിന്റെ നീളം പരിശോധിക്കുന്നു

ഓരോ മാസവുമുള്ള പ്രത്യേകതരം പ്രൊമോഷനുകളുടെ ഭാഗമായാണ് ഈ ‘ഉടുപ്പിറക്കഡിസ്കൗണ്ട്’ മേളയെന്നും പറയുന്നു ഹോട്ടൽ അധികൃതർ. ടെക്സസിലും മറ്റും ബെസ്റ്റ് മുഖവും ബൈസ്റ്റ് ഡ്രസുമൊക്കെയായി വരുന്നവരെ തിരഞ്ഞെടുത്ത് ഹോട്ടലുകളിൽ ഡിസ്കൗണ്ട് നൽകുന്ന രീതിയുണ്ടത്രേ! അത് അനുകരിച്ചായിരുന്നു ചൈനക്കാരന്റെയും പദ്ധതി.

എന്തായാലും സംഗതി വാർത്തയായതിനു പിറകെ ചൈനയിൽ ഹോട്ട് പോട്ട് ഹോട്ടലുകാർക്കു നേരെ ചീത്തവിളിയുടെ ബഹളമാണ്. തങ്ങൾക്കും നല്ല ഭംഗിയുള്ള കാലുകളുണ്ട്, പക്ഷേ ഹോട്ടലിൽ ഭക്ഷണം വില കുറച്ചു കിട്ടുമെന്നു കരുതി ആ കാലുകൾ നാട്ടുകാരെ കാണിച്ചു നടക്കേണ്ടതോ, അളക്കേണ്ടതോ ആവശ്യമില്ലെന്നായിരുന്നു ഒരു യുവതിയുടെ ട്വീറ്റ്.

വാതിൽക്കൽ അവർ അളവെടുത്തു ഇനി മേശയ്ക്കടിയിൽ വല്ല ഒളിക്യാമറയും വച്ചിട്ടുണ്ടോയെന്ന് എങ്ങനെയറിയും എന്നതായിരുന്നു അടുത്ത പെൺകുട്ടിയുടെ സംശയം. പക്ഷേ ഹോട്ടലുകാർ പറയുന്നത് നേരെ തിരിച്ചാണ്: ഈ പ്രൊമോഷൻ വന്നതോടെ ഹോട്ടലി‍നു മുന്നിൽ കുട്ടിയുടുപ്പിട്ട പെൺകുട്ടികൾ ക്യൂ നിൽക്കുകയാണത്രേ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.