Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമൻ രാഘവൻ എന്ന ഭീകര കൊലയാളിയെ പോലീസ് കുടുക്കിയത് എങ്ങനെ?

x-default

വിരലടയാളബ്യൂറോയിലെ ഡയറക്ടറുടെ ഒാഫിസിൽനിന്നു  സ്്‍റ്റെയിലൻസ് സ്‍റ്റീൽചെപ്പിൽ കണ്ട വിരലടയാളങ്ങൾ രാമൻരാഘവന്റേതു തന്നെയാണെന്ന് തെളിഞ്ഞതായി അറിയിപ്പ് വന്നു. നഗരമധ്യത്തിലെ ഡോംഗ്രി പോലീസ് സ്‍റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അലക്സാണ്ടർ ഫിയാലോ അന്നു പതിവുപോലെ പെട്രോളിങ്ങിനു ഇറങ്ങിയതാണ്. ഇമാംവാഡാ റോഡിലെത്തിയപ്പോൾ ഒരു കറുത്ത മനുഷ്യൻ എതിരേ നടന്നുവരുന്നു. നീട്ടിവളർത്തിയ മുടി. വിശാലമായ നെറ്റിത്തടം. ക്രൂരത മുറ്റിനിൽക്കുന്ന കണ്ണുകൾ... അയാൾ എസ്. െഎയെ തൊട്ടുരുമി നടന്നപ്പോൾ, ഫിയാലോ തിരിഞ്ഞൊന്നു നോക്കി. പെട്ടെന്നു തലയ്ക്കുള്ളിൽ വയർലെസ് സെ‍റ്റിൽ വന്ന സന്ദേശം ഒാർമ വന്നു: ‘രാമൻ രാഘവൻ, നീല ഷർട്ട്, കാക്കി നിക്കർ, മറൂൺ നിറമുള്ള കാൻവാസ് ഷൂ.’

ഫിയാലോ വിളിച്ചുകൂവി: ‘‘ഹേയ്... ഒന്നു നിൽക്കൂ...’’

നീല ഷർട്ടുകാരൻ തിരിഞ്ഞുനിന്നു.

‘‘തന്റെ പേരെന്താ? എവിടെ പോകുന്നു?’’ എസ്. െഎ തിരക്കി.

‘‘ഞാൻ ആനന്ദ് ദോഗ്രി കോവിലിലേക്കു തൊഴാൻ പോകുന്നു.’’

അയാൾ സ്വന്തം പേര് വിക്കിവിക്കിയാണല്ലോ പറഞ്ഞത്. ഫിയാലോ അയാളുടെ തോളിൽ ബലമായി കടന്നുപിടിച്ചു.

‘‘നടക്ക്... നിന്നോട് ചിലത് ചോദിക്കാനുണ്ട്.’’

സ്‍റ്റേഷനിൽ കൊണ്ടുപോയി അഞ്ചു മിനി‍റ്റ് ചോദ്യം ചെയ്തപ്പോൾ അയാൾ സമ്മതിച്ചു: ‘‘ഞാൻ തന്നെയാണു രാമൻ രാഘവൻ.’’

ഫിയാലോ ഉടനെ മേലധികാരി സി.െഎ. ഡി ഇൻസ്പെക്ടർ വകാട്കറെ വിവരമറിയിച്ചു. അദ്ദേഹം കമ്മിഷണർ മൊഡാക്കിനെയും. ഇതിനിടെ വകാട്കർ രാമൻ രാഘവന്റെ നീല ഷർട്ടും കാക്കി നിക്കറും ഊരിയെടുത്തു. രക്തക്കറ പുരണ്ട ആ തുണികളും അവന്റെ നഖങ്ങൾ ചുരണ്ടിയെടുത്ത സാമ്പിളും രാസപരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്കയച്ചു. കൊലയാളിയുടെ കാൻവാസ് ഷൂവിന്റെ സോളിനു പുറത്തും വിടവുകളിലും പറ്റിപ്പിടിച്ചിരുന്ന ചെളിയും ചാണകവും കണ്ടപ്പോൾ അതും പരിശോധനയ്ക്കു നൽകി. താമസിയാതെ ചെയ്ത പാതകങ്ങളെല്ലാം അയാൾ ഏറ്റുപറഞ്ഞു.

‘‘നിങ്ങൾ എന്തുകൊണ്ടാണു ഇങ്ങനെ കുറ്റസമ്മതം നടത്തുന്നത്?’’ മൊഡാക്കിന്റെ ചോദ്യം.

രാമൻ രാഘവൻ ആകാശത്തേക്കു നോക്കികൊണ്ടു പറഞ്ഞു: ‘‘എനിക്ക് മുകളിൽനിന്നു ‌അങ്ങനെ ചെയ്യാൻ ആജ്ഞ ലഭിച്ചു.’’

കൊലപാതകങ്ങൾക്കുപയോഗിച്ച ഇരുമ്പുദണ്ഡ് ഒളിപ്പിച്ചുവച്ച സ്ഥലംവരെ അയാൾ കാണിച്ചുകൊടുത്തു. മുൾപ്പടർപ്പിനുള്ളിലേക്കു നൂണ്ടുക്കയറിയാണു അയാൾ തൊണ്ടിസാധനങ്ങൾ ഒന്നൊന്നായി പുറത്തെടുത്തത്. 

story-crime-5 രാമൻ രാഘവനും കേൾക്കാത്ത കഥകളും

രാമൻ രാഘവൻ സി.െഎ. ഡി സംഘത്തെ കൊല്ലപ്പണിക്കാരനായ ലാൽചന്ദ് വിശ്വകർമയുടെ അരികിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇംഗ്ലിഷിലെ ‘ L ’ അക്ഷരത്തിന്റെ ആകൃതിയിലൊരു ആയുധം പണിയിച്ചത് ഇവിടെനിന്നാണ്. നീണ്ട ഭാഗത്തിനു ഒന്നരയടി നീളം വേണമെന്നും അതിന്റെ അഗ്രം കൂർത്തിരിക്കണമെന്നും കുറിയ വശത്തിനു അരയടി നീളം മതിയെന്നും അതിന്റെ അറ്റത്തുനിന്ന് മറുവശത്തേക്കു ഒരിഞ്ചിൽ മറ്റൊരു വളവുകൂടി വേണമെന്നു നിർദേശിച്ചു. പൂഴിമണ്ണിൽ അയാളതു വരച്ചു കാണിക്കുകകൂടി ചെയ്തെന്നു കൊല്ലൻ പറഞ്ഞു.

രാമൻ രാഘവനെ കോടതിയിൽ ഹാജരാക്കി. അയാൾ കുറ്റങ്ങൾ ഏറ്റുപറഞ്ഞപ്പോൾ കോടതി തന്നെ അന്തംവിട്ടുപോയി. 

( തുടരും ) 

Your Rating: