Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖകരമായ ഉറക്കത്തിന് പത്തു ശീലങ്ങൾ

better-sleep Representative Image

രാവിലെ മുഴുവൻ വിശ്രമിക്കാതെ ജോലി ചെയ്തതിന്റെ ക്ഷീണവുമായിട്ടായിരിക്കും വീട്ടിലെത്തുക. ഒടുവിൽ കിടക്കാൻ നേരമാകുമ്പോഴേക്കും ഉറക്കം അതിന്റെ വഴിക്കു പോയിട്ടുണ്ടാകും. സത്യത്തിൽ ചില കാര്യങ്ങൾ ശീലമാക്കിയാൽ തന്നെ സുഖകരമായി ഉറങ്ങാൻ സാധിക്കും. പ്രശ്നങ്ങൾ അലട്ടാതെയുള്ള സുന്ദരമായ ഉറക്കത്തിനായി ശീലിക്കാം ഈ പത്തു കാര്യങ്ങൾ.

സമയം

ഉറങ്ങുവാനും ഉണരുവാരം കൃത്യമായൊരു സമയം നിശ്ചയിക്കുക. അവധി ദിവസങ്ങളിലാണെങ്കിൽ പോലും ഈ ശീലം തുടരുക. ഇത് ആന്തരികാവയവങ്ങൾ കൃത്യമായി പ്രവർത്തിക്കുവാന്‍ സഹായിക്കും.

മൊബൈൽ ഫോൺ

ഉറങ്ങാൻ കിടന്നതിനുശേഷം മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കാതിരിക്കുക. ഇവയിൽ നിന്നും പുറപ്പെടുന്ന ബ്ലൂ റേയ്സ് കണ്ണുകൾക്കു ക്ഷതമുണ്ടാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും.

ബെഡ് റൂം

സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്നതിൽ കിടപ്പുമുറിക്കും വലിയ പങ്കുണ്ട്. ബഹളങ്ങളില്ലാത്ത, അധികം ചൂടോ വെളിച്ചമോ ഇല്ലാത്ത കിടപ്പുമുറിയാണ് ഉത്തമം.

വ്യായാമം

രാവിലെ കൃത്യമായി വ്യായാമം ചെയ്യുക. ഇതു രാത്രി നല്ല ഉറക്കം ലഭിക്കാനും രാവിലെ ഉൻമേഷത്തോടെ ഉണരുവാനും സഹായിക്കും.

കാപ്പി ഒഴിവാക്കാം

ഉച്ച കഴിഞ്ഞു കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ആൽക്കഹോൾ വേണ്ട

വൈകുന്നേരങ്ങളിൽ മദ്യം, ബിയർ, വൈൻ മുതലായവ ഒഴിവാക്കുക. ഇതു രാത്രിയിൽ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ നിങ്ങളെ സഹായിക്കും.

അൽപം മയക്കം ആകാം

ക്ഷീണം തോന്നുമ്പോഴൊക്കെ അൽപ്പം മയങ്ങുന്നതു നല്ലതാണ്. ഇത് ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധപ്പിക്കും.

ഭക്ഷണം

ഉറങ്ങുന്നതിനു മൂന്നുമണിക്കൂർ മുമ്പെ ഭക്ഷണം കഴിക്കുക. ചുരുങ്ങിയ അളവിൽ കഴിക്കുന്നതാണ് നല്ലത്. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ ഒഴിവാക്കുക. പഴങ്ങൾ, ജ്യൂസ്, സലാഡ് തുടങ്ങിയവ ഉത്തമം.

മനസിനെ ശാന്തമാക്കാം

ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ, സംഗീതം ആസ്വദിക്കുകയോ ചെയ്യുന്നതു സുഖകരമായ ഉറക്കത്തിനു സഹായിക്കും.

സോക്സ്  ഉപയോഗിക്കാം

കാലുകളിൽ സോക്സ് ധരിച്ചുകൊണ്ടു കിടക്കുന്നത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.