Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലും നഗ്നഭക്ഷണശാല, ചില നിബന്ധനകള്‍ മാത്രം

Nude Restaurant Representative Image

ഭക്ഷണശാലകൾ എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ് ഓരോ സംരംഭകരും ആലോചിക്കുന്നത്. രുചികരമായ ഭക്ഷണത്തിനു വേണ്ടി എത്ര താണ്ടാനും പലരും തയ്യാറാണ്, അപ്പോൾ അതിനൊപ്പം ഇത്തിരി വെറൈറ്റി കൂടിയായാലോ. അത്തരത്തിലൊരു വെറൈറ്റി ആശയമായിരുന്നു ലണ്ടനിലെ ദി ബന്യാഡി റെസ്റ്റോറന്റ് തുറക്കാൻ കാരണം. പിടികിട്ടിയില്ലേ നമ്മുടെ നഗ്നഭക്ഷണശാല. പൂർമണമായി നഗ്നരായി ഭക്ഷണം കഴിക്കാനൊരിടം എന്നതാണ് അടുത്ത മാസം തുറക്കാനിരിക്കുന്ന ദി ബന്യാഡിയുടെ ആശയം. ലണ്ടൻകാർക്കൊപ്പം ഇപ്പോഴിതാ ജപ്പാനും നഗ്നഭക്ഷണശാല എന്ന ആശയത്തിനു പുറകെ പോയിരിക്കുകയാണ്. ജൂലൈ 29ന് തുറക്കുന്ന ഈ ന്യൂഡ് റെസ്റ്റോറന്റിന്റെ പേര് ദി അമൃത.

ടെക്നോളജി രംഗത്തെ അതികായരാണ് ജപ്പാനെങ്കിലും ഇക്കാര്യത്തിൽ ഒരൽപം പിന്നിലായിപ്പോയെന്നു പറഞ്ഞാൽ മതിയല്ലോ. എന്തായാലും അടുത്ത മാസം തന്നെ ജപ്പാനിലെ ആദ്യത്തെ നഗ്നഭക്ഷണശാല ടോക്കിയോയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പക്ഷേ ദി ബന്യാഡിയിലേതു പോലല്ല ജപ്പാനിൽ, കുറച്ചു നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇവിടെ കയറാൻ പറ്റുകയുള്ളു. അതിൽ ആദ്യത്തേത് നിങ്ങൾ ഒരിക്കലും അമിതവണ്ണക്കാര്‍ ആവരുത്. ഒരാളുടെ ഉയരത്തിനനുസരിച്ച് വേണ്ട വണ്ണത്തേക്കാൾ പതിനഞ്ചു കിലോ അധികം വണ്ണമുള്ളവരാണ് ദി അമൃതയിൽ പ്രവേശനമില്ലാത്ത ആദ്യത്തെ കൂട്ടർ.

മാത്രമല്ല ദി ബന്യാഡിയിലേതുപോലെ പരിപൂർണ നഗ്നരായെന്നും ദി അമൃതയിൽ ഇരിക്കാനാവില്ല പകരം പേപ്പറുകൾ െകാണ്ട് നിർമിച്ച അടിവസ്ത്രം ധരിച്ചിരിക്കണം. തീർന്നില്ല അറുപതു വയസിനു മേൽ പ്രായമുള്ളവർക്കും പതിനെട്ടു വയസിനു താഴെയുള്ളവർക്കും ജപ്പാനിലെ നഗ്നഭക്ഷണശാലയിലേക്ക് നോ എൻട്രി. അതായത് മെലിഞ്ഞു സുന്ദരമായ യുവത്വങ്ങൾക്കു മാത്രമാണ് ദി അമൃതയിലേക്കു പ്രവേശനം. പ്രവേശിക്കുന്നയിടത്തായി ഫോൺ നൽകിയിരിക്കണമെന്നതിനൊപ്പം മറ്റു കസ്റ്റമേഴ്സിനെ സ്പർശിക്കാനോ അവരോട് ആവശ്യമില്ലാതെ സംസാരിക്കാനോ പാടുള്ളതല്ല. കഴിഞ്ഞില്ലാ ട്രെൻഡിനു പുറകെ പോയി ശരീരത്തിൽ ടാറ്റു പതിപ്പിച്ചവർക്കും നിരാശരായി മടങ്ങേണ്ടി വരും, കാരണം അവരും ദി അമൃതയുടെ പ്രവേശന ലിസ്റ്റിൽ പുറത്താണ്. എന്തായാലും ന്യൂഡ് റെസ്റ്റോറന്റ് പ്രവർത്തിച്ചു തുടങ്ങാൻ കാത്തിരിക്കുകയാണിപ്പോൾ ജപ്പാനിലെയും ലണ്ടനിലെയും ഭക്ഷണപ്രേമികൾ....