Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗറില്ലക്കുട്ടനും കുഞ്ഞുവാവയും ഒളിച്ചു കളിക്കുകയാണ്‌‌

gorilla

കൊച്ചുകുട്ടികൾക്ക് ഒളിച്ചുകളിക്കാൻ ഏറെയിഷ്ടമാണ്. കൂട്ടിന് ഗറില്ലയാണെങ്കിലോ? തമാശയാണെന്നു വിചാരിക്കല്ലേ. കുഞ്ഞു ഗറില്ലയ്ക്കൊപ്പം ഒരു കുഞ്ഞുവാവ ഒളിച്ചു കളിക്കുന്നതിന്റ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പക്ഷേ ഒരു ചില്ലുകൂട്ടിനപ്പുറവും ഇപ്പുറവും നിന്നാണെന്നു മാത്രം. കാമോലി എന്നു പേരുള്ള രണ്ടുവയസുകാരൻ ഗറില്ലയും ഇസയ്യ ച്യൂട്ട് എന്ന കുഞ്ഞുവാവയുമാണ് ഒളിച്ചു കളിക്കുന്നത്.

ഒഹിയോയിലെ കൊളംബസ് മൃഗശാലയ്ക്കുള്ളില്‍ വച്ചുണ്ടായ ഇൗ അപൂർവ നിമിഷങ്ങൾ പകർത്തിയത് ഇസയ്യയുടെ അമ്മ ഷെറിയാണ്. മറഞ്ഞു നിൽക്കുന്ന വസ്തുവിനു പിന്നില്‍ ഒളിച്ചും പതുങ്ങിയും കളിക്കുകയാണ് അവർ. ചില്ലുകൂടെന്ന അതിരിനെ മറന്നുപോകും വിധമാണ് രണ്ടാളുടെയും ഒളിച്ചുകളി. ഇസയ്യക്കുട്ടന്റെയും കാമോലിക്കുട്ടന്റെയും ഒളിച്ചുകളി സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ് ഇപ്പോൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.