Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുവദിക്കൂ, അർധനഗ്നരാകാൻ...!!

go-topless

ചുമ്മാ റോഡിലൂടെ നടന്നുപോകുന്ന ഒരാളെ തടഞ്ഞു നിർത്തി ‘നീ റോഡിലൂടെ നടക്കും അല്ലേടാ...’എന്നു ചോദിച്ചതിന് കുനിച്ചു നിർത്തി കൂമ്പിനിടി കിട്ടിയ അവസ്ഥയിലാണിപ്പോൾ ന്യൂയോർക്കിലെ മേയറും പൊലീസ് തലവനും. കിടുകാഴ്ചകളാൽ സമ്പന്നമാണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ. ന്യൂ–ഇയർ ആഘോഷത്തിനു പേരുകേട്ടയിടം. അതുമാത്രമല്ല ആകെ മൊത്തം ആഘോഷമാണവിടെ. ഹോളിവുഡിലെ അമാനുഷിക കഥാപാത്രങ്ങളുടെയും മറ്റും വേഷം കെട്ടി ഒട്ടേറെ പേർ ടൈംസ് സ്ക്വയറിൽ കറങ്ങാറുണ്ട്. ചിലരാകട്ടെ പ്രതിമകളെപ്പോലെ നിന്ന് അടുത്തെത്തുമ്പോൾ അനങ്ങിയായിരിക്കും കാഴ്ചക്കാരെ ഞെട്ടിക്കുക. ഇവർക്കൊപ്പം മറ്റൊരു കൂട്ടരുണ്ട്, അർധനഗ്നരായ ആൺ–പെൺ മോഡലുകൾ. ഇവരിൽ പലരും മേൽവസ്ത്രത്തിനു പകരം അതിന്റെ ഡിസൈനിൽ പെയിന്റിങ് നടത്തി ടൈംസ് സ്ക്വയറിലൂടെ നടക്കും. ഇവർക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാം, ഒപ്പം ചെറിയൊരു ടിപ്പും കൊടുക്കണമെന്നു മാത്രം. പക്ഷേ കഴിഞ്ഞ ദിവസം ന്യൂയോർക്ക് മേയർ പറഞ്ഞു, ഇത്തരക്കാരെ കൊണ്ട് ആകെ മൊത്തം ശല്യമായിരിക്കുകയാണെന്ന്. ഇതിലേക്ക് ഒരുപിടി വെടിമരുന്നിട്ട് പൊലീസ് കമ്മിഷണറുമെത്തി– ടൈംസ് സ്ക്വയറിൽ സീൻ മൊത്തം കോൺട്രയാക്കിയാൽ പിടിച്ച് അകത്തിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ണുരുട്ടൽ. ടിപ്പ് നൽകാത്തതിന്റെ പേരിൽ ചില മോഡലുകൾ ടൈംസ് സ്ക്വയറിൽ ടൂറിസ്റ്റുകളുമായി പ്രശ്നമുണ്ടാക്കിയതും അവരെ പിടിച്ച് അകത്തിട്ടതും ചൂണ്ടിക്കാട്ടി ആദ്ദേഹം.

times-square
topless-day-parade

മാറിടം അനാവൃതമാക്കി നടക്കുന്നത് 1992 മുതൽ നിയമവിധേയമായ സ്ഥലമാണ് ന്യൂയോർക്കെന്നോർക്കണം. ഇങ്ങനെ നിയമവിധേയമായ ഒരു കാര്യം ചെയ്യുന്നതിനെ വിമർശിച്ച മേയർക്കും പൊലീസ് മേധാവിയ്ക്കും പണികൊടുക്കാൻ ഒരവസരത്തിനു കാത്തിരിക്കുകയായിരുന്നു ഇവിടെയുള്ളവർ. അങ്ങനെയിരിക്കെ ആണുങ്ങളെപ്പോലെ മാറിടം അനാവൃതമാക്കി നടക്കാൻ പെണ്ണുങ്ങളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ‘ഗോ ടോപ്‌ലസ് ഡേ’ വന്നു. ലോകത്തിലെ 60 നഗരങ്ങളിൽ അർധനഗ്നരായ യുവതീ–യുവാക്കൾ പ്രതിഷേധവുമായി ഇറങ്ങുന്ന ദിവസം. ന്യൂയോർക്കും വിട്ടില്ല, കൂടെ മാൻഹട്ടണും കലിഫോർണിയയുമെല്ലാം ചേർന്നു. അതോടെ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം അർധനഗ്നർ മാത്രം എന്ന അവസ്ഥ. ചിലർ മേൽവസ്ത്രമില്ലാതെ വൈറ്റ്ഹൗസിനു മുന്നിൽ വരെ പോയി അലമ്പുണ്ടാക്കി. പൊതുസ്ഥലത്ത് കുട്ടികളെ മുലയൂട്ടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മമാരും പ്രതിഷേധിക്കാനെത്തിയിരുന്നു. ബീച്ചിൽ അർധനഗ്നരായി ‘സൂര്യസ്നാനം’ നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള ഫെമിനിസ്റ്റ് സംഘം കൂടി ചേർന്നതോടെ മാറിട സമരം സൂപ്പർഹിറ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വന്നതോടെ ചാനലുകളിലും സംഗതി ലൈവ് കാഴ്ചയായി. ഒപ്പം അതിഭീകര ചർച്ചകളുംം... ഇത് എട്ടാംതവണയാണ് രാജ്യാന്തരതലത്തിൽ ഓഗസ്റ്റ് 23 ഗോ ടേപ്‌ലസ് ഡേ ആയി ആഘോഷിക്കുന്നത്.

free