Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിൽ ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ള ഈ സ്ഥലം കേരളത്തിലാണ്!!!

ലൈഫ്

സ്വൈര്യജീവിതം തകർത്ത് ആരോഗ്യം നശിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് റേഡിയേഷൻ എന്നു പ്രത്യേകം പറയണ്ടല്ലോ. നമ്മുടെ ഓസോൺ പാളിയെ പോലും തകർത്ത് ശരീരത്തിന് നാശം വിതക്കുന്ന രീതിയിൽ റേഡിയേഷൻ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരികയാണ്. ഈ അവസ്ഥയിലാണ് ലോകത്തെ ഏറ്റവും കൂടുതല്‍ അണുപ്രസരണം ഉള്ളത് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു പഠനം നടന്നത്. എന്നാൽ ഈ പഠനത്തിന്റെ റിസൾട്ട് വന്നപ്പോൾ കേരളം ഒന്നു ഞെട്ടി. കാരണം ലോകത്ത് ഏറ്റവും കൂടുതൽ റേഡിയേഷനുള്ള ആ സ്ഥലം ഇവിടെ തന്നെയാണ്.

ലോകത്തെ ഏറ്റവും കൂടുതല്‍ അണുപ്രസരണം ഉള്ളത് കേരളത്തിൽ എവിടെയാണ് എന്നല്ലേ? കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ നടക്കുന്നത് എന്ന് നാച്ചുറല്‍ ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്ട്രി നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തിയിരിക്കുന്നു. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് സർവേ നടത്തിയത്. 

കരുനാഗപ്പള്ളിതാലൂക്കിലെ 12 പഞ്ചായത്തുകളെ റേഡിയേഷന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചു. അതിൽ നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം മിതമായ തോതിലാണ്. അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ അണുപ്രസരണം കുറവാണ്. 

കണക്കനുസരിച്ച് ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്.ഇതു വളരെ അപകടകരമായ തോതാണ്. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിലിത് 76 ഇരട്ടിവരും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

2012 ലെ  റിപ്പോര്‍ട്ട് അനുസരിച്ച് കരുനാഗപ്പള്ളിയിലെ 76000 വീടുകളിലായി നാലര ലക്ഷം ജനസംഖ്യയുള്ളവരില്‍ ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര്‍ പുതിയതായി രോഗികളായി മാറികൊണ്ടിരിക്കുന്നുവെന്നു. ജില്ലയിലെ നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് റേഡിയേഷൻ  കൂടുതലാണെന്നത്  അര്‍ബുദരോഗികളുടെ എണ്ണം വര്ധിക്കുന്നതിനുള്ള ഒരു കാരണമാണ്.