Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മീ, താടിയുള്ള ബ്രോയെ മതി പാർട്നറായി

Nivin-Dulquer

നിവിൻ പോളിബ്രോയും ദുൽഖർ കുഞ്ഞിക്കയും മുതൽ ശ്രീനാഥ് ഭാസിയും ദിലീഷ് പോത്തനും വരെ താടിയെ ‘ലവബിൾ’ ആക്കി. താടിയുള്ള അപ്പനെയേ പേടിയുള്ളൂ എന്നതു മാറി താടിയുള്ള ബ്രോയെ മാത്രമേ നോക്കുള്ളൂ എന്ന നിലയിലായി കാര്യങ്ങൾ. ബ്രോകൾ വയ്ക്കുന്ന താടിക്കു ഗേൾസിന്റെ ഹെയർ സ്റ്റൈൽ പോലെ പല ട്രെൻഡ് പേരുകളുമുണ്ട്. സാഹചര്യത്തിനും ആറ്റിറ്റ്യൂഡിനുമനുസരിച്ചു താടിയുടെ സ്റ്റൈൽ മാറ്റണമെങ്കിൽ ബാർബർ ചേട്ടനോട് (സ്റ്റൈലിസ്റ്റിനോട്) ഈ ഉശിരൻ പേരുകൾ വീശിയാൽ മതി.

ഗോട്ടിലുക്ക്

Goatee Beard

പേര് സൂചിപ്പിക്കുന്നതു പോലെ ‘ഗോട്ടി’ നമ്മുടെ മുട്ടനാടിന്റെ താടിയാണ്. മീശയില്ലാതെ താടി താഴേക്കു മാത്രമായി വളർത്തും. ഇതു താഴേക്കു വളർത്തിയാൽ എക്സ്റ്റൻഷൻ ഗോട്ടി. ഊശാൻ താടി എന്നു വിളിച്ചു ചില കുബുദ്ധികൾ കളിയാക്കും.

ഡക്ക് ടെയിൽ

Beard

ചെറുതായി താടി വളർത്തി താഴെ കട്ടി കുറച്ചു വളർത്തുന്ന സ്റ്റൈലാണു ഡക്ക് ടെയിൽ. താടിക്കു താഴെ ‘യു’ ആകൃതിയിൽ നീട്ടി വളർത്തുന്നത് ഒരു താറാവിന്റെ വാല് പോലെ തോന്നും.

പ്രഫഷനൽ താടി

Beard

നന്നായി കെയർ ചെയ്ത് ഒരുക്കി നിർത്തണം. കൃതാവ് എപ്പോഴും വലുതാക്കി വയ്ക്കണം. ബുൾഗാനും പ്രഫഷനൽ ആണ്.

വാൻഡി സ്റ്റൈൽ

Beard

ഇപ്പോൾ ഏറ്റവും വാൻഡഡ് ആയ താടിയാണു വാൻഡി. കൂർമ താടിയും കൂർമ മീശയും വയ്ക്കുന്ന സ്റ്റൈലാണു വാൻഡി. ഇതിൽ കളർ ചെയ്താൽ ഉഷാറാകും.

ഇംപീരിയൽ/സിങ്കം സ്റ്റൈൽ

Soorya

ഇംപീരിയൽ എന്ന പേര് കേട്ടു ഞെട്ടണ്ട. നടൻ സൂര്യയുടെ സിങ്കം സ്റ്റൈലാണ് ഇത്. മീശയും കൃതാവും തമ്മിൽ കണക്‌ഷൻ ഉണ്ടാകും.

Your Rating: