Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾകുട്ടിയെ കരയിച്ച ടിവി അവതാരക

crying-baby-1

സ്കൂളിൽ പോവാൻ മടിയില്ലാത്ത കുട്ടികൾ വളരെ കുറവായിരിക്കും. കുഞ്ഞുനാളുകളിൽ കരച്ചിൽ ആയുധമാക്കിയാണ് സ്കൂൾ ദിനങ്ങൾക്കെതിരെ പ്രതിഷേധം. അമ്മ സ്കൂളിൽ കൊണ്ടുവന്നിരുത്തി കൺവെട്ടത്തുനിന്നും മറയുംവരെയും മിഴി ചിമ്മാതെ നോക്കിനിൽക്കും. അമ്മ തനിച്ചാക്കി പോയെന്നു മനസിലായാൽ ഉടൻ കരച്ചിൽ തുടങ്ങും. എല്ലാ കുട്ടികളെയും സ്കൂൾ ആദ്യദിനങ്ങളിൽ ഇങ്ങനെയൊക്കെ തന്നെയാണ്. അങ്ങു ലൊസാഞ്ചൽസിലും സ്ഥിതിയ്ക്കു മാറ്റമൊന്നുമില്ല. ഇവിടെ പോരാത്തതിന് ഒരു ടിവി അവതാരകയുമുണ്ട് ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികളെ കരയിക്കാൻ.

നാലു വയസുകാരന്‍ ആന്‍ഡ്രുവിനെയാണ് കോർട്നി ഫ്രയൽ എന്ന ടിവി അവതാരക കരയിപ്പിക്കുന്നത്. തല്ലിയും പിച്ചിയുമൊന്നുമല്ല കേട്ടോ അമ്മയെക്കുറിച്ചു ചോദിച്ചപ്പോഴാണ് ആൻഡ്രു വിങ്ങിയത്. ഉള്ളിൽ അമ്മയെ കാണാന്‍ അതിയായി തോന്നുന്നുണ്ടെങ്കിലും ടിവി അവതാരകയ്ക്കു മുന്നിൽ ധൈര്യം സംഭരിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് കുഞ്ഞു ആൻഡ്ര്യൂ. സ്കൂൾ പ്രവേശനദിനത്തിൽ ഒരുങ്ങി സുന്ദരക്കുട്ടനായി വന്നു നിൽക്കുന്ന ആൻഡ്രുവിനോട് സ്കൂളിൽ പോയാൽ അമ്മയെ മിസ് ചെയ്യുമോ എന്നു ചോദിക്കുമ്പോഴാണ് ആൻഡ്രു കരയുന്നത്. ആദ്യം മിസ് ചെയ്യില്ലെന്നു പറയുന്ന ആന്‍ഡ്രു വീണ്ടും അവതാരക ഇല്ലേ എന്നു ചോദിക്കുമ്പോൾ ഇല്ലെന്നു പറഞ്ഞ് നിമിഷ നേരങ്ങൾക്കുള്ളിൽ വിതുമ്പുകയാണ്. വിഡിയോ കാണാം.