Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25മിനിറ്റ് നടക്കൂ; ഏഴു വർഷം അധികം ജീവിക്കാം

Walking

വെറും ഇരുപത്തിയഞ്ചു മിനിറ്റ് നടന്നുശീലിക്കാം. ഒന്നും രണ്ടുമല്ല ഏഴുവർഷമാണ് ബോണസായി നിങ്ങളുടെ ജീവിതത്തിനു ലഭിക്കുക. കൃത്യമായ വ്യായാമത്തിലൂടെ അമ്പതുകളിലെയും അറുപതുകളിലെയും ഹൃദയാഘാതത്തിനുള്ള സാധ്യത പകുതിയാക്കാമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല പ്രായക്കൂടുതൽ തോന്നുമോയെന്ന് വിഷമിക്കുന്നുവരുണ്ടോ? അവർക്കും ഉണ്ട് പരിഹാരം. വ്യായാമം ദിനചര്യയിൽ ഉൾപ്പെ‌ടുത്തുന്നവർക്ക് പ്രായം തോന്നിക്കുകയേയില്ലത്രേ.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച യൂറോപ്യൻ സൊസൈറ്റി ഒാഫ് കാർഡിയോളജിയിൽ അവതരിപ്പിച്ച പുതിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മുപ്പതിനും അറുപതിനും മധ്യേ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ആധാരമാക്കിയാണ് പഠനം ന‌ടത്തിയത്. അതുവരെയും വ്യായാമം ശീലമാക്കാത്തവരായിരുന്നു അവരെല്ലാം. ആറുമാസത്തിനകം തന്നെ വ്യായാമം ശീലമാക്കിയവരിൽ ശരീരത്തിനുവന്ന മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി. ഇരുപത്തിയഞ്ചു മിനിറ്റ് നടക്കുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനൊപ്പം മാനസികോല്ലാസവും നൽകും.

നമുക്കൊരിക്കലും പ്രായമാകുന്നതിനെ തടയാൻ കഴിയില്ല, എന്നാല്‍ പ്രായമാകുന്ന അവസ്ഥയെ നീട്ടിവക്കാനാവുമെന്ന് ഗവേഷകരിലൊരാളായ പ്രൊഫസർ സഞ്ജയ് ശർമ പറഞ്ഞു. വിഷാദരോഗത്തെ തടയാനും മറവിരോഗത്തിനെതിരെ പൊരുതാനും ശരിയായ വ്യായാമത്തിനു കഴിയും. വ്യായാമം ശീലമാക്കുന്നവർക്ക് എ​ഴുപതുകളിലും ചുറുചുറുക്കോടെ ജീവിക്കാനാകുമെന്നും ഇവർ 90 വയസുവരെ ജീവിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. ഹൃദയത്തിന്റെയും ശരീരത്തിന്റെ െമാത്തവും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒാരോരുത്തരും ആഴ്ച്ചയിൽ 150 മിനിറ്റ് എങ്കിലും വ്യായാമം ശീലമാക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. ‌

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.