Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ഫോണിലുണ്ടോ ഈ പുതുപുത്തൻ ടെക്നിക്സ്, അപ്ടുഡേറ്റാകാം ആപ്പിനൊപ്പം

Mobile Representative Image

വിരൽത്തുമ്പില്‍ വിവരങ്ങൾ മുഴുവനും പറന്നെത്തുന്ന കാലമാണിത്. വാർത്തകളും വിശേഷങ്ങളുമൊക്കെയറിയാന്‍ പത്രത്താളുകള്‍ക്കും ചാനലുകൾക്കും വേണ്ടി കാത്തിരിക്കുന്നതിൽ നിന്നും ഒരുപ‌ടി ക‌ടന്ന് മൊബൈല്‍ വിൻഡോകളിലാണ് ഇന്നത്തെ തലമുറ വാർത്തയുടെ വാതായനങ്ങൾ തുറക്കുന്നത്. സിനിമയും സ്പോര്‍ട്സും മാത്രമല്ല ചുറ്റവുട്ടത്തെ കൊച്ചുവാർത്തകൾ തൊട്ട് ലോകത്തിന്റെ ഏതറ്റം വരെയുള്ള വാർത്തകൾക്കും അവരാശ്രയിക്കുന്നതും ന്യൂസ് ആപ്പുകൾ തന്നെയാണ്.

വാര്‍ത്തകളുടെ പുത്തൻ ലോകത്തേക്ക് നിങ്ങളെ നയിക്കുന്ന മലയാള മനോരമ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ടല്ലോ അല്ലേ? വാർത്തകൾ അപ്പോഴപ്പോൾ അപ്ഡേറ്റ് ചെയ്ത് വായനക്കാരന്റെ രുചിയറിഞ്ഞ മലയാള മനോരമ ആപ് ഓരോ വായനക്കാരനും പുത്തൻ അനുഭവമാണ് പകരുന്നത്. ഇനി നിങ്ങൾ ഗൗരവ വാർത്തകളെ ഇഷ്ടപ്പെ‌ടുകയേ ചെയ്യാത്ത വിഭാഗമാണെങ്കിൽ ഡോണ്ട് വറി ഗൈസ്, സ്റ്റൈലായി ട്രെൻഡ്സിനെക്കുറിച്ചു പറഞ്ഞു തരാൻ ലൈഫ് സ്റ്റൈൽ ആരോഗ്യസംരക്ഷണത്തിന്റെ പുത്തൻ പാഠങ്ങളുമായി ഹെൽത്ത് കായിക പ്രേമികൾക്കു വേണ്ടി സ്പോർട്സ് തുടങ്ങിയ സെക്ഷനുകളും ഈ ആപ്പിലുണ്ട്.

മലയാള മനോര ആപ് ഡൗൺലോഡ് ചെയ്യാം

ഇന്നെന്തു വിശേഷദിവസം ആണ്, വരാനിരിക്കുന്ന വിശേഷ ദിവസങ്ങൾ എന്നൊക്കെയാണ്, ശുഭകർമങ്ങൾക്കായുള്ള മുഹൂർത്തം, പഞ്ചാംഗം തുടങ്ങിയവയൊക്കെ ആലോചിച്ച് തല പുകയ്ക്കാറുണ്ടോ? അത്തരക്കാർക്കുള്ള ഉത്തരമാണ് മനോരമ കലണ്ടർ ആപ്പ്. മാത്രമോ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ഒക്കെ പിറന്നാൾ ദിനങ്ങളും വാർഷിക ദിനങ്ങളുമൊക്കെ സ്ഥിരം മറക്കുന്ന വിഭാഗക്കാർ ആണെങ്കിൽ കലണ്ടർ ആപ് ഉടൻ ഡൗൺലോഡ് ചെയ്തോളൂ. തീയതിൾ സേവ് ചെയ്തിടുന്ന പക്ഷം അതാതു ദിനങ്ങളിൽ ആപ്പ് നിങ്ങളെ ഓർമ്മിപ്പിച്ചിരിക്കും. മീറ്റിങ്ങുകള്‍ നിങ്ങളെ മാത്രമല്ല നിങ്ങളു‌ടെ സുഹൃത്തുക്കളെക്കൂടി ഓർമ്മിപ്പിക്കാനും കലണ്ടർ ആപ് മതി.

കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം

എന്തോ എവിടെയോ ഇൻകംപ്ലീറ്റ് എന്നു തോന്നുന്നുണ്ടല്ലേ? സിനിമയെ മനപ്പൂർവം വിട്ടതല്ല കാരണം സിനിമയ്ക്കു മാത്രമായി മറ്റൊരു ആപ്പും മനോരമ ഒരുക്കുന്നുണ്ട്. കേരള ടാക്കീസ് എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് സിനിമയുടെ മായിക ലോകത്തേക്കു നയിക്കുകയാണ് വായനക്കാരെ. സിനിമയുമായി ബന്ധപ്പെട്ട വാർത്തകൾ, മൂവി റിവ്യൂകൾ, ഗോസിപ്പുകൾ എന്നിങ്ങനെ നിങ്ങൾ വായിക്കാനാഗ്രഹിക്കുന്നതൊക്കെയും കേരള ടാക്കീസിൽ ലഭ്യമാണ്. തീർന്നില്ല നിങ്ങളുടെ റിവ്യൂകളും കമന്റുമെല്ലാം പങ്കുവെക്കാനും ഇടംനൽകുന്ന കേരള ടാക്കീസ് മലയാള സിനിമാ ലോകത്തെ തന്നെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന മൊബൈൽ ആപ്പാണ്.

കേരളടാക്കീസ് ഡൗൺലോഡ് ചെയ്യാം

വൈകേണ്ട, അപ്ടുഡേറ്റാകാം ആപ്പിനൊപ്പം...

Your Rating: