Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിൽ ചാടുന്ന നടിക്കൊപ്പം കൂടെ ചാടി ഫോട്ടോഗ്രാഫറും!

Vanitha Photoshoot

നടി വെള്ളത്തിൽ ചാടുകയാണല്ലോ? അപ്പൊ കാമറയും കൂടെ ചാടട്ടെ! ചിന്താവിഷ്ടയായ ശ്യാമളയിലെ പ്രശസ്തമായ ഡയലോഗ് കേട്ട് അന്നു മലയാളികൾ തല തല്ലി ചിരിച്ചു. എന്നാലിപ്പോൾ വെള്ളത്തിലേക്ക് ചാടുന്ന മോഡലിനു പിന്നാലെ കാമറയുമായി ചാടുകയാണ് വനിത ഫോട്ടോഗ്രാഫർ ശ്രീകാന്ത് കളരിക്കൽ. മലയാളത്തിൽ ആദ്യമായി അണ്ടർ വാട്ടർ ഫാഷൻ ഷൂട്ടുമായി വനിത ചരിത്രം കുറിക്കുന്നു. ജൂലൈ ആദ്യ ലക്കം വനിതയിലാണ് അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയുടെ വിസ്മയക്കാഴ്ചകൾ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിത മാഗസിൻ വായനക്കാർക്കായി നൽകുന്ന മറ്റൊരു അപൂർവ സമ്മാനം. വനിതയുടെ മുന്‍ കവര്‍േഗള്‍ കൂടിയായ പുഷ്പ മാത്യു ആണ് അണ്ടർ വാട്ടർ ഫാഷനു മോഡലായി എത്തുന്നത്.

വനിത വിപണിയിൽ എത്തുമ്പോൾ പേജിൽ നൽകിയിരിക്കുന്ന ക്യൂആർ കോ‍ഡ് സ്കാൻ ചെയ്താൽ വിഡിയോ പൂർണമായി കാണാൻ കഴിയും. ചിത്രത്തിനൊപ്പം ഇതിനായി മോഡലും ഫോട്ടോഗ്രാഫറും സംഘവും എടുത്ത തയാറെടുപ്പുകൾ എല്ലാം വിശദമായിത്തന്നെ അറിയാം.

ആഴങ്ങളിൽ അപൂർവ ഭംഗി വിരിയിച്ച ഫോട്ടോഷൂട്ട് ഫുൾ വീഡിയോ കാണാം

Your Rating: