Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്ത് പക്ഷികളൊരുക്കിയ പുടിന്റെ പടം

Vladmir Putin

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ ആകാശത്തു നിന്ന് എല്ലാവരെയും വീക്ഷിക്കുകയാണോ? ന്യൂയോർക്കിലെ ആകാശനീലിമയിൽ തെളിഞ്ഞ രൂപം കണ്ടപ്പോൾ എല്ലാവരുമൊന്നും സംശയിച്ചു ഇതെന്തു മറിമായം. പക്ഷിക്കൂട്ടം ഒരുക്കിയ പുടിന്റെ പടമായിരുന്നു അത്. ഷെറില്‍ ഗിൽബർട്ട് എന്ന യുവതിയാണ് പക്ഷികൾ പറക്കുന്നതിനിടയിൽ ആകാശത്തു പ്രത്യക്ഷപ്പെട്ട പുടിന്റെ രൂപം പകർത്തിയത്. ബ്രൂക്ലിനിലെ വില്യംസ്ബർഗ് പാലം മുറിച്ചു കടക്കുന്നതിനിടെയാണ് ഷെറിൽ രസകരമായ കാഴ്ച്ച കണ്ടത്. പിന്നൊട്ടും താമസിച്ചില്ല ഉടൻ പകർത്തി ആ വിസ്മയം.

ക്യാൻ യൂ സീ ദ ഫേസ്? ഹൂ ഇൗസ് ഇറ്റ് എന്ന തലക്കെട്ടോടെ ഷെറിലിന്റെ ഭർത്താവ് ഗ്രിഗറി വെസ്റ്റ് ആണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പക്ഷികൾ പറക്കുന്നതിനിടയിൽ പ്രത്യക്ഷപ്പെട്ട രൂപത്തിന് പുടിന്റെ മുഖച്ഛായ ഉണ്ടെന്ന് കണ്ടുപിടിച്ചത് റഷ്യൻ ടിവി സ്റ്റേഷനായ സ്വേസ്ദാ ആണ്. ഉടൻതന്നെ സോഷ്യൽ മീഡിയ വിഷയം ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കയ്ക്കുള്ള താക്കീതാണ് ഇതെന്നും അമേരിക്കയിലെ പക്ഷികളെ പുടിൻ കൈക്കൂലികൊടുത്തു വശത്താക്കിയെന്നു വരെ വന്നു പ്രതികരണങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.