Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കാണു കൊമ്പു കൂടുതൽ? കലക്ടർക്കോ അതോ കമ്മീഷണർക്കോ?

Collector മമ്മൂട്ടി, ദേവൻ

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു ശേഷം ശരി ക്കുളള കമ്പക്കെട്ടു നടന്നതു കൊല്ലം ജില്ലയിലെ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും തമ്മിലാണ്. അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ടു നടന്നതിന്റെ പേരിൽ കലക്ടർ ഷൈനാമോൾ പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തി. പൊലീസ് കമ്മിഷണർ പി. പ്രകാശ് ശക്തമായ മൗനം കൊണ്ടാണ് അതിനു മറുപടി പറഞ്ഞത്.

ബ്യൂറോക്രസിയുടെ ഭാഗമായവർ പോരടിക്കുന്നതു കേരള ത്തിൽ പുതുമയല്ല. ഐഎഎസോ അതോ ഐപിഎസോ വലുത്? ആർക്കാണു തലപ്പൊക്കം എന്നതാണു ചോദ്യം!

കലക്ടർ തേവളളിപ്പറമ്പിൽ ജോസഫ് അലക്സും കമ്മിഷണർ ശങ്കറും

1995 ൽ ഷാജി കൈലാസും രഞ്ജി പണിക്കരും വെളളിത്തി രയിൽ തീപ്പൊരി ഡയലോഗുകൾ കുടഞ്ഞെറിഞ്ഞ ‘ദ് കിങ്’ എന്ന സിനിമയിൽ നിന്നു തുടങ്ങാം

മദ്യപിച്ചു കാറോടിച്ച കണ്ടം കുഴി തങ്കച്ചൻ എന്ന പത്രപ്ര വർത്തകനെ അസി. കമ്മിഷണർ പ്രസാദ് പൊക്കിയെടുത്തു കോഴിക്കോട് കലക്ടറുടെ രഹസ്യ സങ്കേതത്തിൽ എത്തിക്കു ന്നതോടെയാണു സിനിമയില്‍ കലക്ടറും കമ്മിഷണറും തമ്മിലുളള അധികാരത്തർക്കത്തിന്റ തുടക്കം. മമ്മൂട്ടിയാണു കലക്ടറുടെ വേഷത്തിൽ; ദേവൻ കമ്മിഷണറും.

‘ഇവിടെ പൊലീസിനെ ഭരിക്കുന്നത് ഐഎഎസാണോ ഐപിഎസാണോ എന്ന് ഇന്നു ഞാൻ തീരുമാനിക്കും എന്നു പറഞ്ഞു കലക്ടറുെട സങ്കേതത്തിൽ ഇരച്ചെത്തിയ പൊലീസ് കമ്മിഷണർ ശങ്കർ, തങ്കച്ചനെ കൊണ്ടു പോകാൻ ശ്രമിക്കുന്നു. ക്രിമിനൽ നടപടി ചട്ടത്തിലെ (സി ആർ പിസി) 44–ാം വകു പ്പിൽ നിർവചിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചു തങ്കച്ചനെ ഞാൻ കസ്റ്റഡിയിലെ ടുക്കുന്നു. കമ്മിഷണര്‍ക്കു ധൈര്യമുണ്ടോ എന്റെ കസ്റ്റഡി യില്‍ നിന്ന് ഇയാളെ കൊണ്ടുപോകാൻ എന്നു കലക്ടർ വെല്ലുവിളിക്കുമ്പോൾ കമ്മിഷണറുടെ കാല്‍ പിന്നിലേക്കു വലിയുന്നു.

ഇടതു കൈകൊണ്ടു തലമുടിക്കു പിന്നിൽ ഒരു സ്റ്റൈലൻ തട്ടും മുണ്ടു മടക്കിക്കുത്തലുമായി വിജയിയെപ്പോലെ മമ്മൂട്ടി അതായിരുന്നു ആ സീൻ.

കലക്ടർക്കു സംശയം വേണ്ട, പൊലീസ് തന്നെ

(എം.ജി.എ. രാമൻ(മുൻ ജയിൽ ഡിജിപി)

കേരളത്തിൽ ക്രമസമാധാനത്തിന്റെ താക്കോൽ കലക്ടർ ക്കല്ല, പൊലീസിനു തന്നെയാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നാണു കലക്ടറെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇവിടെ നിയമം നടപ്പാക്കുന്നതു പൊലീസല്ലേ? ഏതെങ്കിലും ദുരന്തസ്ഥലത്തു കലക്ടർ പ്രത്യക്ഷപ്പെടാറുണ്ടോ? ദുരന്തമുണ്ടാകുമ്പോൾ പഴിക്കാൻ പലരുമുണ്ടാകും. പക്ഷേ, ചെയ്യേണ്ട നടപടിക്ര മങ്ങൾ കൃത്യമായി പാലിക്കേണ്ടവർ അതിൽ വീഴ്ച വരുത്തുന്നത് എന്തുകൊണ്ടാണെന്നാണു ചോദ്യം.

ബ്യൂറോക്രസിയുടെ ചീഞ്ഞമുഖം (രഞ്ജി പണിക്കർ)

ഒരു കലക്ടർക്ക് എങ്ങനെയൊക്കെ ആയിത്തീരാമെന്നതിന്റെ ഉദാഹരണമാണ് ഞാൻ തിരക്കഥ എഴുതിയ ദ് കിങ് എന്ന സിനിമയിലെ കലക്ടർ ജോസഫ് അലക്സ്. സിനിമയ്ക്കു വേണ്ടി മെനഞ്ഞെടുത്ത ജോസഫ് നടന്നു കയറിയതു സാധാരണക്കാരുടെ മനസ്സിലേക്കാണ്. മുഖ്യമന്ത്രി കെ. കരുണാകരന്റെ ഭരണ കാലയളവിലെ ചില സംഭവങ്ങളും തേവളളിപ്പറമ്പിൽ ജോസഫിനെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു. കരുണാകരന്റെ കാലത്തും സിവിൽ സർവീസിന്റെയും പൊലീസിന്റെ തലപ്പത്തുളളവർ തമ്മിൽ നിഴൽ യുദ്ധം ഉണ്ടായിരുന്നു.

പക്ഷേ, ഇപ്പോൾ കേരളത്തിൽ തെളിയുന്നതു ബ്യൂറോക്രസി യുടെ വൃത്തികെട്ട വശമാണ്. ദുരന്തമുണ്ടായപ്പോൾ പരസ്പരം പഴിചാരി ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഒരു ഉത്തര വാദിത്തവുമില്ലേ എന്ന മറു ചോദ്യമാണു ജനം ചോദിക്കുന്നത്. ഔചിത്യമില്ലാത്ത പ്രവർത്തനമാണു സിവിൽ സർവീസിലെ ചില ഉദ്യോഗസ്ഥരുടേത്. എല്ലാം വെന്തു വെണ്ണീറായി അവശി ഷ്ടങ്ങള്‌ കുന്നുകൂടിക്കിടക്കുന്നതിന്റെ ചൂടാറു മുൻപു തന്നെ വിവാദങ്ങളുടെ അമിട്ടു പൊട്ടിച്ചു കഴിഞ്ഞു ചില ഉദ്യോഗ സ്ഥർ.

സിവിൽ സർവീസിന്റെ തലപ്പത്തുളള ചില ഉദ്യോഗസ്ഥർ തമ്മിലുളള കിടമത്സരവും അന്തർ നാടകങ്ങളും മോശമാണ്.

കലക്ടറാണു കേമൻ, എസ്പിയേക്കാൾ

ബ്രിട്ടീഷ് ഭരണകാലം മുതൽ ജില്ലാ കലക്ടർ ജില്ലാ മജിസ്ട്രേ റ്റാണ്. പൊലീസ് കമ്മിഷണറേക്കാൾ ശക്തനുമാണ്. ഭരണതലത്തിലെ തസ്തികകളു‍ടെ നിയന്ത്രണം മുഴുവൻ കലക്ടർക്കാണ്. ശരിക്കും പറഞ്ഞാൽ ജില്ലാ ഭരണകൂടത്തിന്റെ സർവസൈന്യാധിപൻ കലക്ടർ തന്നെ.

അതേ സമയം, ജില്ലാ പൊലീസ് മേധാവി (മുന്‍പു സൂപ്രണ്ട് ഓഫ് പൊലീസ് അഥവാ എസ്പി) ക്രമസമാധാന പാലന ത്തിന്റെയും ജില്ലയിലെ പൊലീസ് സേനയുടെയും ചുക്കാൻ പിടിക്കുന്നു. സാഹചര്യത്തിനനുസരിച്ചാണു കലക്ടറുടെയും പൊലീസ് മേധാവിയുടെയും അധികാര വിനിയോഗം വില യിരുത്തപ്പെടുക. എങ്കിലും എപ്പോഴും തൂക്കക്കൂടുതൽ കലക്ടറുടെ തുലാസിനു തന്നെ. നിയമം നടപ്പാക്കൽ അഥവാ നിയമനിർവഹണത്തിന്റെ റോളാണു കലക്ടർക്ക്.

മറ്റു പല സംസ്ഥാനങ്ങളിലും കലക്ടര്‍ക്കു നൽകിയിരിക്കുന്ന അധികാരങ്ങളിൽ കുറവു വരുത്തിയെങ്കിലും കേരളം മാത്രം ഇപ്പോഴും അതു ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പല ശുപാർ‌ശ കളും നൽകിയിട്ടുണ്ടെങ്കിലും ‘കളി’ കലക്ടറോടു വേണ്ടെന്ന നിലപാടാണു കേരള സിവിൽ സർവീസിലെ തലപ്പത്തുളള വർക്ക്. അധികാരത്തിന്റെ സർവസൈന്യാധിപനാണെങ്കിലും കലക്ടര്‍ക്കു പൊലീസ് മേധാവിക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്.

കലക്ടർ ഡിഐജിയാണെങ്കിൽ പൊലീസ് മേധാവി ലഫ്. കേണൽ

വിശാലമായ അധികാരങ്ങളാണു കലക്ടർമാർക്കുളളത്. റവന്യു വരുമാനം, ദുരന്തനിവാരണം, കാർഷിക വായ്പയുടെ വിതരണം, ആദായ നികുതി തുടങ്ങി എണ്ണിയാലൊടുങ്ങാ ത്തത്ര വകുപ്പുകൾ.

ജില്ലയിൽ ക്രമസമാധാനം നിലനിർത്താൻ ചുമതലപ്പെട്ട വ്യക്തിയെന്ന വിശേഷണവും കലക്ടര്‍ക്കു തന്നെ. ഈ വാക്കിൽ തൊട്ടാണ് ഐഎഎസ്–ഐപിഎസ് നിഴൽപ്പോരു മുറുകുന്നത്. കലക്ടറുടെ പദവി ഡിഐജിയുടെ റാങ്കിനു തുല്യമാണ്. അതേസമയം, സൈന്യത്തിലെ ലഫ്റ്റനന്റ് കേണലിന്റെ പദവിക്കു തുല്യമാണു ജില്ലാ പൊലീസ് മേധാവിയുടെ റാങ്ക്. കൺസർവേറ്റർ ഓഫ് ഇൻകം ടാക്സ്, ഡപ്യൂട്ടി കമ്മിഷണർ ഓഫ് ഇൻകം ടാക്സ് എന്നീ പദവികളും കലക്ടറുടെ റാങ്കിനോടു തുല്യം നിൽക്കും.

ചില സംസ്ഥാനങ്ങളില്‍ സൂപ്രണ്ട് ഓഫ് പൊലീസിനെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് എന്നാണു വിശേഷിപ്പിക്കുക. ചില സംസ്ഥാനങ്ങളില്‍ ക്രമസമാധാന പാലനത്തിൽ കലക്ടര്‍മാരേക്കാള്‍ അധികാരമാണു മെട്രോ പ്പൊലിറ്റൻ പ്രദേശങ്ങളിലെ സിറ്റി പൊലീസ് കമ്മിഷണർ മാർക്ക്. ഇതു കേരളത്തിൽ നടപ്പാക്കണമെന്ന ആവശ്യം കാലങ്ങളായുണ്ടെങ്കിലും ചുവപ്പു നാടയിൽ കുരുങ്ങിക്കിട ക്കുകയാണ്. കേരളത്തിൽ അഞ്ചു ജില്ലകളിൽ അധികാര ക്കൂടുതൽ അതതു കലക്ടർമാർക്കു തന്നെ. കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഡിഐജിമാരെ മാത്രമാണു സിറ്റി പൊലീസ് കമ്മീഷണർമാരായി നിയമിക്കുക.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ സിവിൽ‌ സര്‍വീ സസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ നേടുന്നവരാണ് ഐഎഎസിലെത്തുന്നത്. സംസ്ഥാന സിവിൽ സർവീസിൽ മികവുറ്റ സേവനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സർവീസ് കാലയളവും പ്രവർത്തന മികവും കണക്കാക്കി സർക്കാർ നേരിട്ട് ഐഎഎസ് പദവി നൽകാറുണ്ട്.

Your Rating: