Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂ സൈസിലുണ്ട് നിങ്ങളെക്കുറിച്ചെല്ലാം!

shoes

ഷൂസൈസ് നോക്കി എങ്ങനെയാ സ്വഭാവം നിർണയിക്കുക? വെറുതെ എന്നു പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ശാസ്ത്രജ്ഞരും വിവിധ സർവേകളും തെളിയിച്ചു കഴിഞ്ഞു ഷൂവിന്റെ വലിപ്പവും അതുപയോഗിക്കുന്നയാളുടെ സ്വഭാവവും അവിഭാജ്യ ബന്ധമുണ്ടെന്ന്.

വലിയ കാൽപാദമുള്ളവർ ചതിയന്മാർ

വലിയ കാല്‍പാദമുള്ളവർക്ക് ചതിക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനം. ഒമ്പത് വരെ ഷൂ സൈസ് ഉള്ളവരെ വിശ്വസിക്കാം. എന്നാൽ പത്തും അതിനു മുകളിലുമായവരെ കുറച്ചു സൂക്ഷിക്കണം. നിരീക്ഷിച്ചിട്ടു പറയൂ, പഠനം തെറ്റോ ശരിയോ എന്ന്.

നിരീക്ഷിക്കൂ, വളരുമോ എന്ന് കണ്ടെത്താം!

ഉയരവും കാൽപാദത്തിന്റെ വലിപ്പവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യത്തിൽ അത്ഭുതപ്പെടാനില്ല. ബ്രിട്ടനിലെ ആറടിയും എട്ടിഞ്ചും ഉയരമുള്ള റഗ്ബി കളിക്കാരനാണ് ഏറ്റവും വലിയ കാൽപ്പാദമുള്ളത്. കൗമാരക്കാരില്‍ എല്ലുകൾ നീളം വയ്ക്കുന്നതിനേക്കാൾ മുമ്പ് കൈകാലുകൾ വലിപ്പം വെക്കും. അതുകൊണ്ട് ഭൂരിഭാഗം പേരുടെയും ഷൂസൈസ് നോക്കി അവർ ഉയരം വയ്ക്കുമോയെന്നു കണ്ടെത്താം.

ഓട്ടക്കാരനാകാനോണോ ആഗ്രഹം? ഒന്നു നോക്കിയേ ആ പാദങ്ങളിലേക്ക്...

വലിയ കാലുള്ളവരുടെ വിരലുകളും വലുതായിരിക്കും. ഇത്തരക്കാർ ഓട്ടത്തിൽ കേമന്മാരായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കാൽപ്പാദവും വിരലുകളും നീളം വെക്കുന്നതിനനുസരിച്ച് ഗ്രൗണ്ടുമായി കൂടുതൽ ബന്ധം ഉണ്ടാവുകയാണ്. ഇത് ഓട്ടത്തെ സഹായിക്കുന്നു. ഉസൈൻ ബോട്ടിനെ ഓടിത്തോല്‍പ്പിക്കാൻ ആരും വളർന്നിട്ടില്ലല്ലോ, കാലുകളുടെ നീളമാണ് കക്ഷിയുടെ സീക്രട്ട്!

ഷൂസ് പറയും നിങ്ങളുടെ ആയുർദൈർഘ്യം

കാൽപാദത്തിന് ആവറേജ് സൈസുള്ളവർ ഏറെനാൾ ജീവിച്ചിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഷൂ സൈസ് അനുസരിച്ച് നിങ്ങളുടെ ആയുസ്സ് പറയുന്ന പട്ടിക ദാ, നോക്കി പഠിച്ചു വച്ചോളൂ!

Size 5 – 63 മുതൽ 66 വയസ് വരെ ആയുസ്

Size 6 – 64-69

Size 7 – 66-69

Size 8 – 67-72

Size 9 – 72-75

Size 10 – 73-77

Size 11 – 75-82

Size 12 – 74-79

Size 13 – 67-72

Size 14 – 66-69

അയ്യേ!! ചുമ്മാ, തമ്മിൽ യാതൊരു ബന്ധവുമില്ല

പലരുടെയും വിചാരം കാൽപാദത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ലിംഗത്തിന്റെ വലിപ്പവും വര്‍ധിക്കുമെന്നാണ്. പക്ഷേ കാലുകളുടെ വലിപ്പവും പൗരുഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇതുവരെയും തെളിയിച്ചിട്ടില്ല. ഉയരവും ഭാരവും ലിംഗ വലിപ്പത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും കാലിന്റെ വലിപ്പമനുസരിച്ചായിരിക്കും ലിംഗവലിപ്പമെന്ന ധാരണ തെറ്റാണ്.