Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവോഴ്സിനു കാരണം ഭാര്യയുടെ തടിച്ചമുഖം

Divorce Representative Image

ചൈനയിലെ സോഷ്യൽമീഡിയയിലെ സജീവ ചർച്ചകളിലൊന്ന് തടിച്ച മുഖമായതുകൊണ്ട് വിവാഹമോചിതയാകേണ്ടിവന്ന സ്ത്രീയെക്കുറിച്ചാണ്. സ്ത്രീയെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നില്ലെങ്കിലും ചൈനയിലെ വീബോ മൈക്രോബ്ലോഗിങ് നെറ്റ്‌വർക്കിൽ ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള സംസാരമാണ്. ഭർത്താവിന്റെ പരാതി ഭാര്യയുടെ മുഖം വലുതും ചതുരാകൃതിയിലുള്ളതുമാണെന്നായിരുന്നു. ചീർത്ത കവിളുകളെന്നും കുറ്റപ്പെടുത്തുമായിരുന്നു.

10 വർഷം മുൻപ് ഭർത്താവ് ഡിവോഴ്സ് ചെയ്തതിൽ പിന്നെ ഈ സ്ത്രീ മുഖം നന്നാക്കാനായി മൂന്നുതവണ പ്ലാസ്റ്റിക് സർജറി ചെയ്തത്രെ. വിവരം ഇപ്പോൾ പുറത്തുവരാൻ കാരണം 49 കാരിയായ ഈ സ്ത്രീയും ആശുപത്രിയുമായി നടന്ന തർക്കമാണ്. മൂന്നാമതു ശസ്ത്രക്രിയയ്ക്കു ശേഷം താടിയെല്ലു പൊട്ടാൻ പോകുന്നതുപോലെ തോന്നുന്നെന്നും ഭക്ഷണം സ്ട്രോ ഉപയോഗിച്ചേ കഴിക്കാൻ കഴിയുന്നുള്ളൂ എന്നുമാണ് സ്ത്രീയുടെ വാദം. ഇതിനു ആശുപത്രിക്കാരോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയാണവർ. എന്നാൽ ആശുപത്രിക്കാരുടെ വിശദീകരണം വേറെയാണ്. മൂന്നാമതു തവണ ശസ്ത്രക്രിയയ്ക്കെത്തിയപ്പോൾ നിങ്ങൾക്ക് ശസ്ത്രക്രിയയല്ല കൗൺസലിങ്ങാണ് വേണ്ടത് എന്ന് ആശുപത്രി ഉപദേശിച്ചതായി പറയുന്നു. ശസ്ത്രക്രിയ തുടർന്നാൽ ഞരമ്പുകൾക്കു ക്ഷതമേൽക്കുമെന്നു മനസ്സിലായതോടെ ഡോക്ടർമാർ നിർത്തിവയ്ക്കുകയായിരുന്നു. എന്തായാലും ചെറിയ നഷ്ടപരിഹാരം കൊടുത്ത് ആശുപത്രി കേസ് ഒതുക്കി. ഭർത്താവ് എന്തൊരു ക്രൂരനാണ്, ഭാര്യ എന്തൊരു മഠയത്തിയാണ് എന്നരീതിയിലാണ് ചർച്ചകൾ.

Your Rating: