Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാമയുടെ പുറത്തിരുന്നൊരു സവാരി; ഇനി അഴിയെണ്ണാം!

Turtle കടലാമയ്ക്കു മുകളിലിരിക്കുന്ന സ്റ്റെഫാനി

മിണ്ടാപ്രാണികളെ സംരക്ഷിക്കാൻ മനസു കാണിച്ചില്ലെങ്കിലും അവയെ ഉപദ്രവിക്കാതിരിക്കുന്നതും നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ്. മനുഷ്യനു യാതൊരു ഭീഷണിയും നൽകാതെ സ്വന്തം ചുറ്റുപാടിൽ കഴിയുന്ന മൃഗങ്ങളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയാണ് ഇന്ന് ഭൂരിഭാഗവും ചെയ്യുന്നത്. വിനോദത്തിനു വേണ്ടി മിണ്ടാപ്രാണിയെ ഉപദ്രവിച്ചതിന് അഴിയെണ്ണുകയാണ് യുഎസിൽ നിന്നൊരു പെൺകൊടി. കടലാമയ്ക്കു മുകളിലിരുന്ന് സവാരി നടത്തിയതിന് സ്റ്റെഫാനി മൂർ എന്ന ഇരുപതുകാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബീച്ചിൽ കടലാമയ്ക്കു പുറത്തിരിക്കുന്ന ചിത്രം വൈറലായതോടെ മൃഗസംരക്ഷണ പ്രവർത്തകരാണ് സ്റ്റെഫാനിയ്ക്ക് എതിരെ കേസു നൽകിയത്.

മെൽബോൺ ബീച്ചിൽ മാസങ്ങള്‍ക്കു മുമ്പെടുത്ത ഫോട്ടേയാണ് വൈറലായി സ്റ്റെഫാനിയെ അഴിയ്ക്കുള്ളിലാക്കിയത്. സ്റ്റെഫാനി കടലാമയ്ക്കു പുറത്തിരിക്കുന്ന ചിത്രം മെ‌ൽബൺ പോലീസ് ആണ് ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്. തടവിനൊപ്പം ഒരുലക്ഷത്തില്‍പ്പരം രൂപ പിഴയൊടുക്കാനും പോലീസ് സ്റ്റെഫാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റെഫാനിയ്ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.