Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിന്നു തിന്നു കിടപ്പിലായി ! മേസണ് ഇനി വയ്യ

Paul Mason പോൾ മേസൺ

ശരീരഭാരത്തിൽ ലോക റെക്കോർഡിട്ട കാലത്താണ് പോൾ മേസൺ തന്റെ പ്രണയിനിയെ കണ്ടുമുട്ടുന്നത്. അങ്ങനെയാണു ‘തിന്നു കിടപ്പിലായ’ തന്റെ ‘ഭയാനക’ രൂപം മാറ്റിയെടുക്കാൻ മേസൻ തീരുമാനിക്കുന്നത്. ആ പ്രണയത്തിന്റെ തീവ്രതയിൽ 440 കിലോ ഭാരമുളള ശരീരം 127 കിലോ എത്തിക്കുകയും ചെയ്തു. എന്നാൽ, 54-ാം വയസ്സില്‍, വീണ്ടുമൊരു ശസ്ത്രക്രിയയ്ക്കു കിടന്നു കൊടുത്ത്, കൈകാലുകളിൽ നിന്നും നെഞ്ചിൽ നിന്നും കൂടുതൽ മാംസം നീക്കം ചെയ്യാന്‍ മേസൺ ഒരുങ്ങുമ്പോൾ ജീവിത പങ്കാളിയാകുമെന്നു കരുതിയ കൂട്ടുകാരി കൂടെയില്ല.

Paul Mason പോൾ മേസൺ മുൻകാമുകിയുമൊത്ത്

2010 ൽ നടത്തിയ ഗ്യാസ്ട്രി‌ക് ‌ബാൻഡ് സർജറിക്കു ശേഷം ശരീരമാകെ മാംസം മടക്കുകളായി തൂങ്ങിയപ്പോൾ മേസൺ മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി വിധേയനായിരുന്നു. മാംസം നീക്കം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കായി ബ്രിട്ടനിലെ ആരോഗ്യവകുപ്പിന്റെ അംഗീകാരത്തിനു കാത്തു നിൽക്കാൻ ക്ഷമയില്ലാതെ നേരെ യു എസിലേക്കു വിട്ടു. ഇപ്പോൾ താമസവും മസാച്യുസെറ്റ്സിലാണ്.

റബേക്ക മൗൺടെയ്ൻ എന്ന കാമുകിയുമായി ഇതിനിടെ വിവാഹമുറപ്പിച്ചെങ്കിലും ആ ബന്ധം തകർന്നു. ജീവിത പങ്കാളിയാകാൻ ഇനിയില്ലെന്നും സുഹൃത്തായി തുടരാമെന്നും പറഞ്ഞാണു റബേക്ക വിവാഹത്തിൽ നിന്നു പിന്മാറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.