Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ തന്നെ ലോകത്തിലെ ഏറ്റവും സുന്ദരിയായ മണവാട്ടി!

beautiful bride

ശരിയാണ്, സൗന്ദര്യം ഒരിക്കലും മുഖത്തല്ല, മനുഷ്യന്റെ മനസിലാണ്. ബാഹ്യസൗന്ദര്യം ഏറെനിലനിൽക്കുകയുമില്ല, മനസിന്റെ വലിപ്പവും ദയയും അനുകമ്പയുമൊക്കെയാണ് യഥാർഥ സൗന്ദര്യം. ഇവിടെ ലോകത്തിൽ വച്ച് ഏറ്റവും സുന്ദരിയായ ഒരു മണവാട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഈ ചൈനീസ് സുന്ദരിയുടെയും മനസിന്റെ സൗന്ദര്യമാണ് ഇന്നു വാഴ്ത്തപ്പെടുന്നത്.

beautiful bride

കടൽത്തീരത്തിനു സമീപം നവവരന്റെ കയ്യും പിടിച്ച് ഫോട്ടോയ്ക്കു പോസു ചെയ്യുകയായിരുന്നു നഴ്സ് കൂടിയായ ഗുവോ യുവാന്യുവാൻ. ചാഞ്ഞും ചരിഞ്ഞും സ്റ്റൈലായി പോസു ചെയ്തുകൊണ്ടിരിക്കെയാണ് സഹായം അഭ്യർഥിച്ചു െകാണ്ടുള്ള ഒരു നിലവിളി ശ്രദ്ധയിൽപ്പെട്ടത്. ഒരു യുവാവ് മരണത്തോടു മല്ലിട്ടു വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പിന്നൊന്നും നോക്കിയില്ല വിവാഹവസ്ത്രമാണെന്നോ ഫോട്ടോ സെഷൻ ആണെന്നോ ഒന്നും ഓർക്കാതെ ഗുവോ പാഞ്ഞു. തുടർന്ന് അയാളെ കടൽത്തീരത്തേക്ക് കരകയറ്റിയതിനു പിന്നാലെ അടിയന്തിര ചികിത്സയും നൽകി. വെള്ളത്തിൽ നീന്തുന്നതിനിടയില്‍ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തീരത്തേക്കു വലിച്ചു കയറ്റുമ്പോൾ അയാളുടെ പൾസ് നിലച്ചിരുന്നുവെന്നും ഗുവോ ഓർക്കുന്നു. തുടർന്നു സിപിആർ വഴിയും കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയും ഗുവോ ഏറെ പരിശ്രമിച്ചു.

ഇരുപതു മിനുട്ടോളം രക്ഷാപ്രവർത്തനം തുടർന്നെങ്കിലും നിർഭാഗ്യവശാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. പക്ഷേ സാഹചര്യവും സമയവും നോക്കാതെ സഹായഹസ്തം നീട്ടിയ ഗുവോയുടെ മനസിന് ഇന്ന് നാനാഭാഗത്തു നിന്നും അഭിനന്ദനപ്രവാഹമാണ്. ഏറ്റവും സുന്ദരിയായ മണവാട്ടി എന്നാണ് സോഷ്യൽമീഡിയ ഇന്ന് ഗുവോയെ വിശേഷിപ്പിക്കുന്നത്. ദാലിയാൻ സെൻട്രൽ ഹോസ്പിറ്റലിലാണ് ഗുവോ സേവനമനുഷ്ഠിക്കുന്നത്,

related stories