Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിച്ചോളൂ, യക്ഷി നിങ്ങളുടെ പുറകിലുണ്ട്!

Yakshi

നിഴലായി ഒഴുകിവരും ഞാൻ... എങ്ങോ ഒരു ചിലങ്കയുടെ കിലുക്കം. തോളിൽ നേർത്ത വിരലുകൾ തൊടുമ്പോലെ തോന്നിയോ... തിരിഞ്ഞു നോക്കുമ്പോൾ പനങ്കുലപോലെ മുടിയുള്ള രൂപം വാതിലിനരികിലേക്ക് നിരങ്ങി നീങ്ങുന്നു.. യക്ഷീ!!

Yakshi

സിനിമയിൽ കണ്ടു പഴകിയ സോ കോൾഡ് യക്ഷിയുടെ കാലം കഴിഞ്ഞ മട്ടാണ്. കാരണം യക്ഷിക്കു വന്ന സ്ഥാനഭ്രംശം തന്നെ! പുള്ളിക്കാരി പാല വിട്ട് ഫേസ്ബുക്കിലേക്ക് ചേക്കേറിയിട്ട് മൂന്നു മാസം കഴിഞ്ഞു. ഈ മൂന്നേ മൂന്നു മാസം കൊണ്ട് യക്ഷി എന്ന പേജിലേക്ക് മൂക്കും കുത്തി വീണവരുടെ എണ്ണം നിലത്തു വീഴുന്ന പാലപൂക്കളേക്കാൾ കൂടുതലാണ്. പതിനായിരവും പിന്നെ ഇരുപതിനായിരവും കടന്നു യക്ഷി ആരാധകർ.

Yakshi

എല്ലാ പെണ്ണുങ്ങൾക്കു വേണ്ടിയും യക്ഷി സംസാരിക്കുന്നു. ലോകത്തു നടക്കുന്ന എല്ലാത്തിനേയുംകുറിച്ച് കൂസലില്ലാതെ പറഞ്ഞു കളയും. കണക്കെടുക്കുമ്പോൾ യക്ഷിയെ സ്നേഹിക്കുന്ന ഗന്ധർവ്വന്മാരാണ് എണ്ണത്തിൽ കൂടുതൽ. മതത്തേയും രാഷ്ട്രീയത്തേയും ഭയക്കേണ്ട കാര്യം യക്ഷിക്കില്ലല്ലോ... അടക്കിപറച്ചിലിന്റെ ആവശ്യവുമില്ല. പേജിന്റെ വിശദ വിവരങ്ങൾ ചികഞ്ഞാൽ, പുറകിലുണ്ട് എന്നൊരു കുറുപ്പടി മാത്രം. അരൂപിയായ ഈ നാവിനെ എല്ലാവർക്കും ഇഷ്ടമാണ്! പ്രിയ യക്ഷീ... നീ ഞങ്ങടെ മുത്താണ്!

ചിത്രങ്ങൾക്കു കടപ്പാട്:ഫേസ്ബുക്ക്

related stories