Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് 95 കിലോ; 30 കിലോ കുറച്ച് ഇന്ന് യോഗ ടീച്ചര്‍

Cynthia Joanne Cynthia Joanne

ടീനേജ് കാലത്ത് പൊണ്ണത്തടി ബാധിച്ചവര്‍ക്ക് തടി കുറയ്ക്കാന്‍ പലപ്പോഴും മടിയാണ്. അതിനുവേണ്ടി മെനക്കെടില്ല. എന്നാല്‍ സിന്തിയ നയ്ഡാനിക്ക് അത് പറ്റില്ലായിരുന്നു. 16 വയസായപ്പേഴേക്കും അവള്‍ക്ക് 95 കിലോ ആയിരുന്നു ഭാരം. സാഹസികത ഇഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത ആയിരുന്നു. കുതിരയെ ഓടിക്കാൻ പോലും പറ്റില്ല.

Cynthia Joanne Cynthia Joanne

ഒടുവില്‍ സിന്തിയ ജന്മദേശമായ കാനഡയില്‍ നിന്നും തായ്‌ലന്‍ഡിലേക്ക് കൂട് മാറി. ഒപ്പം യോഗയും പഠിച്ചു. അതോടെ ജീവിതം വഴി മാറി. യോഗയിലൂടെ 32 കിലോഗ്രാം കുറച്ച സിന്തിയ ഇന്ന് യോഗ, സ്‌ക്യൂബ ഡൈവിംഗ് പരിശീലക കൂടിയാണ്. 

Cynthia Joanne Cynthia Joanne

വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ.  ടീനേജ് കാലമല്ലേ. എന്റെ തടി കാരണം എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. ആത്മവിശ്വാസമില്ലാതായി ഇന്ന് മനോഹരമായ തായ് ഐലന്‍ഡായ കൊ ടാവോയില്‍ താമസമാക്കിയ സിന്തിയ പറയുന്നു.

Cynthia Joanne Cynthia Joanne
Cynthia Joanne Cynthia Joanne

തടി കുറച്ചതെങ്ങനെ ?

ആഴ്ചയില്‍ ഏഴ് ദിവസവും യോഗ പരിശീലിക്കുന്നു ഇന്ന് ഒരു യോഗ, സ്‌ക്യൂബ ഡൈവിംഗ് പരിശീലനകേന്ദ്രത്തിന്റെ ഉടമ കൂടിയായ സിന്തിയ. ബോഡി  വെയ്റ്റ് എക്‌സൈസും ചെയ്യും സിന്തിയ. പിന്നെ ജിമ്മില്‍ പോയി കുറച്ച് ഹെവി വെയ്റ്റ് ഐറ്റംസും. ആറ് ദിവസം അത്യാവശ്യം ഹാര്‍ഡ് എക്‌സസൈസ് സിന്തിയ ചെയ്യുന്നു. ഒരു ദിവസം പോലും മുടങ്ങാതെ യോഗ പ്രാക്റ്റീസ് ചെയ്താല്‍ മെലിയാന്‍ സാധിക്കുമെന്ന് ഉറപ്പ് പറയുന്നു അവര്‍.

Cynthia Joanne Cynthia Joanne

ഡയറ്റ്

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ചിക്കന്‍, ഫിഷ്, മുട്ട എല്ലാം കഴിക്കും. ഒപ്പം നന്നായി വെജിറ്റേറിയന്‍ വിഭവങ്ങളും പഴങ്ങളും ഓട്‌സും ബ്രൗണ്‍ റൈസും. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെയിരിക്കില്ല. എന്നാല്‍ കഴിച്ച് കഴിഞ്ഞുള്ള അമിതകൊഴുപ്പ് വര്‍ക്കൗട്ട് ചെയ്ത് കളയുമെന്ന് ഉറപ്പാക്കുന്നു സിന്തിയ.

Cynthia Joanne Cynthia Joanne