Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരച്ചിലിലെ രസകരമായ 10 സംഗതികൾ

Crying

പെണ്ണുങ്ങളെപ്പോലെ കരയുക എന്ന് ഒരിക്കലെങ്കിലും പരിഹാസം കേൾക്കാത്തവരുണ്ടോ. പക്ഷേ കരച്ചിൽ അത്ര നിസാര കാര്യമല്ല. അതിലുണ്ട് രസകരമായ സംഗതികൾ. ∙ഓരോ ഭാഷയിലും കുഞ്ഞുങ്ങൾ കരയുന്നത് ഓരോ തരത്തിലായിരിക്കും.

∙പണവും സൗകര്യങ്ങളുമൊക്കെയുള്ള വീടുകളിലെ സ്ത്രീകൾക്കു കരച്ചിൽ കൂടും. കഷ്ടപ്പെട്ടു ജീവിക്കുന്ന പെണ്ണുങ്ങൾക്കാവട്ടെ കരയാൻ പോലും നേരമുണ്ടാവില്ല.

∙ കണ്ണീർ മൂന്നു തരമുണ്ടെന്നു ഡോക്ടർമാർ. കണ്ണിനു നനവും ലൂബ്രിക്കേഷനും പകരുന്ന കണ്ണീർ. ഉള്ളി അരിയുമ്പോഴും മറ്റും വരുന്ന കണ്ണീർ. പിന്നെ സന്തോഷവും സങ്കടവുമൊക്കെ സൃഷ്ടിക്കുന്ന കണ്ണീർ.

∙ചിലർക്കു കരച്ചിൽ ജന്മസിദ്ധമാണ്. ചിലർക്കാകട്ടെ എന്തൊക്കെ സംഭവിച്ചാലും ഒരിറ്റു കണ്ണീർ വീഴില്ല.

∙ന്യൂറോൺ തകരാർ ഉള്ളവർക്കു കരച്ചിലും ചിരിയും നിയന്ത്രിക്കാൻ കഴിയാതെ വരും.

∙മദ്യപിച്ചു ഫിറ്റായാൽ ചിലർ കരയും. ചിലർ ചിരിച്ചുകൊണ്ടിരിക്കും.

∙കണ്ണീരിൽ മൂന്നു പാളികളുണ്ട്. ഓയിൽ ലേയർ, വാട്ടർ ലേയർ, മ്യൂക്കസ് ലേയർ.

∙പ്രോട്ടീൻ, സോൾട്ട്, ഹോർമോൺ എന്നിവയാണ് ഉമിനീരിലെ ഘടകങ്ങൾ. കണ്ണീരിലും ഇവ തന്നെ അടങ്ങിയിരിക്കുന്നു.

∙പെണ്ണുങ്ങൾ കരയുന്നത് കാണുന്നത് ആണുങ്ങൾക്ക് എന്തൊരു ദേഷ്യമാണ്. കാരണം എന്താണെന്നല്ലേ. കരച്ചിൽ കണ്ടാൽ ആണുങ്ങൾക്കു സെക്സിനോടു താൽപര്യം തോന്നില്ല. അതാണത്രേ അവർ ഇത്ര ദേഷ്യപ്പെടുന്നത്. ഒരു പഠനത്തിൽ കണ്ടെത്തിയതാണിത്.

∙ആര് എന്തൊക്കെ പറഞ്ഞാലും കരയുന്നത് പലർക്കും ആശ്വാസകരം തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.