Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിന്റെ വീട്ടിൽ പ്രേതം, വൈറൽ വിഡിയോ

Sharukh Khan ഒട്ടേറെ അന്ധവിശ്വാസങ്ങളുള്ള ലോകത്താണ് നാം ജീവിക്കുന്നത്, അസാധാരണമായി എന്തെങ്കിലും ശബ്ദം കേട്ടാൽപ്പോലും അതു ഭൂതമാണെന്നു വിശ്വസിക്കുന്നവരുടെ കാലത്ത് എന്നു പറഞ്ഞാണ് കിങ്ഖാൻ വിഡിയോ ആരംഭിക്കുന്നത്...

പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്നതു തർക്കവിഷയമായി തന്നെ തുടരുകയാണെങ്കിലും പ്രേത സിനിമകളെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. വലിയ കൂറ്റന്‍ കെട്ടിടങ്ങളെയും മാൻഷനുകളെയും ആൾത്താമസമില്ലാത്ത ബംഗ്ലാവുകളെയുമൊക്കെ കേന്ദ്രീകരിച്ചായിരിക്കും പ്രേതബാധയുണ്ടാകാറുള്ളത്. ഇപ്പോഴത്തെ പുതിയ വിശേഷം ഒരു ബോളിവുഡ് താരത്തിന്റെ വീട്ടിലും പ്രേതബാധ കണ്ടെത്തിയതാണ്. മറ്റാരുമല്ല നമ്മുടെ ബോളിവുഡിന്റെ സ്വന്തം കിങ്ഖാൻ ഷാരൂഖിന്റെ വീട്ടിലാണ് പ്രേതബാധയുണ്ടായത്, സംഗതി വിഡിയോ വഴി വ്യക്തമാക്കിയതും താരം തന്നെ.

ഒട്ടേറെ അന്ധവിശ്വാസങ്ങളുള്ള ലോകത്താണ് നാം ജീവിക്കുന്നത്, അസാധാരണമായി എന്തെങ്കിലും ശബ്ദം കേട്ടാൽപ്പോലും അതു ഭൂതമാണെന്നു വിശ്വസിക്കുന്നവരുടെ കാലത്ത് എന്നു പറഞ്ഞാണ് കിങ്ഖാൻ വിഡിയോ ആരംഭിക്കുന്നത്. പക്ഷേ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഷാരൂഖും എന്തൊക്കെയോ അസാധാരണ ശബ്ദങ്ങൾ കേൾക്കുകയാണ്. ഭൂതങ്ങളിലും ആത്മാവിലുമൊന്നും വിശ്വാസമില്ലാത്ത താൻ ഒരു ഭൂതത്തെ കണ്ടു എന്നാണ് ഷാരൂഖ് വിഡിയോയിലൂടെ പറയുന്നത്. 

ഇനി ഷാരൂഖ് കണ്ട പ്രേതം എങ്ങനെയിരിക്കും എന്നല്ലേ? ഏതാണ്ട് പുറത്തുവരാനിരിക്കുന്ന ബോളിവുഡ് ചിത്രം ഫില്ലോരിയിലെ അനുഷ്ക ശര്‍മയെപ്പോലെയുണ്ടാകും.  ആകെ കൺഫ്യൂഷൻ ആകുന്നുണ്ടല്ലേ, സംഗതി സിമ്പിളാണ്. അനുഷ്ക ശർമ നായികയായെത്തുന്ന ഫില്ലോരി എന്ന ഹൊറർ കോമഡി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തയാറാക്കിയതാണ് വിഡിയോ. 

അനുഷ്കയുടെ കഥാപാത്രത്തിന്റെ അശരീരിയാണ് വിഡിയോയിൽ കേൾക്കുന്നത്. താൻ ഫ്രണ്ടലി ഭൂത് ആണെന്നും  ഷാരൂഖിന്റെ അരികിൽ തന്നെയുണ്ടെന്നുമാണ് ശബ്ദം പറയുന്നത്. ഷാരൂഖ് സുന്ദരനാണെന്നും കാണാൻ ആഗ്രഹം ഉണ്ടെന്നും പറയുന്ന പ്രേതത്തോട് തനിക്കു തിരിച്ചു കാണണമെന്നു പറയുകയാണ് ഷാരൂഖ്. മാർച്ച് 24ന് തിയ്യേറ്ററുകളിലൂടെ താൻ എത്തുമെന്നാണ് മറുപടിയായി അനുഷ്ക എന്ന പ്രേതം പറയുന്നത്. എന്തായാലും സംഗതി പറ്റിക്കൽ പ്രേതം ആണെങ്കിലും വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.