Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ കണക്ക് പരീക്ഷയിൽ തോറ്റു , വൈറലായി അമ്മയുടെ മറുപടി 

Hanna's Mother Reply ഹന്ന, ഹന്നയ്ക്ക് അമ്മ നല്‍കിയ മറുപടി

പരീക്ഷകൾ എന്നും പരീക്ഷണങ്ങളാണ്. പ്രത്യേകിച്ച് എന്തിനും ഏതിനും മക്കളുടെ മാർക്ക് മറ്റുള്ളവരുമായി താരതമ്യപ്പെടുന്ന സ്വഭാവക്കാരാണ് മാതാപിതാക്കൾ എങ്കിൽ പിന്നെ തീർന്നു. സ്‌കൂൾ - കോളേജ് കാലഘട്ടം പിന്നിടുന്നതുവരെ, ഇങ്ങനെ മടുപ്പോടെ പഠിക്കുക തന്നെ. 

എന്നാൽ ഇപ്പോൾ അതല്ല വിഷയം, യുഎസ് സ്വദേശിനിയായ ഹന്ന കണക്ക് പരീക്ഷയിൽ തോറ്റു. ദയനീയ തോൽവി തന്നെ! ഇനി എത്ര നാൾ മറച്ചു വയ്ക്കും . അമ്മയോടു പറയാതെ വേറെ നിർവാഹമില്ല എന്നു മനസിലായപ്പോൾ ഹന്ന പയ്യെ സംഗതി അങ്ങ് ബോധിപ്പിച്ചു. 

വഴക്കും ബഹളവും പ്രതീക്ഷിച്ച ഹന്നയെ ഞെട്ടിക്കുന്നതായിരുന്നു അമ്മയുടെ പ്രതികരണം. അമ്മ മകളോട് ദേഷ്യപ്പെട്ടില്ല എന്നു മാത്രമല്ല, വളരെ നീണ്ട ഒരു മറുപടി അയക്കുകയും ചെയ്തു. ആ മറുപടി ഇങ്ങനെ ....

Hanna

''നീ കണക്ക് പരീക്ഷയിൽ തോൽക്കുന്നത് എനിക്ക് വിഷയമല്ല, നിനക്കു സാറ്റ് പരീക്ഷയിൽ 1000ൽ താഴെ മാർക്ക് ലഭിക്കുന്നതും നിന്റെ സ്‌കോർ 2 .2  ൽ താഴെ വരുന്നതും എനിക്ക് വിഷയമല്ല...എന്നാൽ നീ കരഞ്ഞാൽ...നീ സ്ട്രെസ്സ്ഡ് ആയാൽ....നിനക്കു സന്തോഷം ഇല്ലെങ്കിൽ....നീ വിശന്നിരുന്നാലും എനിക്കത് വിഷയമാണ്...കാരണം എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ്...''

ഹന്ന പ്രതീക്ഷിച്ചത് ഇത്തരം ഒരു പ്രതികരണം അല്ലാത്തതിനാൽ തന്നെ, സന്തോഷം കൊണ്ട് ഈ വിദ്യാർഥിനി തുള്ളിച്ചാടി. ഉടൻ അമ്മയുടെ സന്ദേശം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഹന്ന പങ്കുവയ്ക്കുകയും ചെയ്തു. ട്വിറ്ററിൽ ഇപ്പോൾ ഹന്നയുടെ അമ്മയ്ക്ക് അഭിനന്ദനങ്ങളുമായി ആളുകളുടെ വൻതിരക്കാണ്