Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാനടിമാരെ വെല്ലുന്ന സൗന്ദര്യം, താരമായി ഒരു ഹോട്ട് അമ്മൂമ്മ!

Zaklina ഫാഷന്‍ ബ്ലോഗര്‍ സക്‌ലിന

അമ്മൂമ്മ എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസിൽ തെളിയുന്നതെന്താണ്? കുറച്ചു പ്രായമൊക്കെയായി കണ്ണടയൊക്കെ വച്ച് പേരക്കുട്ടികളെയും ചേര്‍ത്തുനിർത്തി കഥകൾ െചാല്ലിക്കൊടുക്കുന്ന വാത്സല്യം തുളുമ്പുന്ന മുഖങ്ങൾ അല്ലേ? എന്നാൽ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരമ്മൂമ്മ അങ്ങനയേ അല്ല, സിനിമാ നടിമാരെ വെല്ലുന്ന സൗന്ദര്യത്തിനുടമയായ ഈ അമ്മൂമ്മയാണ് ഏറ്റവുമധികം ഹോട്ട് ആയ അമ്മൂമ്മയെന്നാണ് സംസാരം. 

zaklin രണ്ടു പേരക്കുട്ടികളുടെ മുത്തശിയായ സക്‌ലിനയ്ക്ക് പ്രായം ഒരു പ്രശ്നമേയല്ല, ഇപ്പോഴും നിരവധി ആരാധകരാണത്രേ കക്ഷിക്കുള്ളത്...

47കാരിയായ ഫാഷൻ ബ്ലോഗർ സക്‌ലിനയാണ് ഈ കഥയിലെ താരം. രണ്ടു പേരക്കുട്ടികളുടെ മുത്തശിയായ സക്‌ലിനയ്ക്ക് പ്രായം ഒരു പ്രശ്നമേയല്ല, ഇപ്പോഴും നിരവധി ആരാധകരാണത്രേ കക്ഷിക്കുള്ളത്. സമൂഹമാധ്യമത്തിൽ 'റിയൽഫാഷനിസ്റ്റ്' എന്ന ചെല്ലപ്പേരാണ് സക്‌ലിനയ്ക്കുള്ളത്. അത്‌‌ലറ്റിനെപ്പോലെ ഉറച്ച ശരീരവും ആകാരവടിവും സ്റ്റൈലിഷ് ആയ വസ്ത്രങ്ങളുമൊക്കെയാണ് സക്‌ലിനയെ തന്റെ പ്രായക്കാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. 

സ്വിറ്റ്സർലന്റ്, ഫ്രാൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള യാത്രകളാണ് തന്നെ ഒരു ഫാഷൻ പ്രേമിയാക്കിയതെന്ന് സക്‌ലിന പറയുന്നു. 157,000 പേര്‍ ഫോളോവേഴ്സ് ഉള്ള സക്‌ലിന, ഗ്രാന്റ്മദർ ദാറ്റ് ലവ് ഫാഷൻ എന്ന ഹാഷ്ടാഗ് നൽകിയാണ് തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ബ്ലോഗിങ്ങ് മാറ്റിനിർത്തിയാൽ സക്‌ലിനയുടെ പ്രിയപ്പെട്ട വിനോദം തന്റെ ഇരുപത്തിയെട്ടുകാരിയായ മകൾക്കൊപ്പം കറങ്ങലാണ്. തന്റെ മകളുടെ പെൺമക്കളെയും എടുത്ത് സക്‌ലിന വരുന്നതു കാണുമ്പോൾ പലരും അമ്മയും മക്കളുമാണെന്നാണത്രേ കരുതാറുള്ളത്. 

zaklina-1 സക്‌ലിന പേരക്കുട്ടികള്‍ക്കൊപ്പം

എന്തായാലും ഇന്റർനെറ്റ് ലോകം ഈ സ്റ്റൈലിഷ് അമ്മൂമ്മയ്ക്കു പുറകെയാണ്. നമ്മുടെ നാട്ടില്‍ മുപ്പതു കഴിയുമ്പോഴേക്കും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയെന്നു പറയുന്നവർ കണ്ടിരിക്കണം സക്‌ലിന എന്ന സ്ത്രീയുടെ നിശ്ചയദാർഢ്യം. സ്വപ്നങ്ങളെ സ്വന്തമാക്കുന്നതിൽ പ്രായത്തിനൊരു പങ്കുമില്ലെന്നു തെളിയിക്കുകയാണ് സക്‌ലിനയുടെ ജീവിതം.