Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ചായകുടിക്കാൻ വരുന്നവനെ വിവാഹം ചെയ്യേണ്ട ആവശ്യമെന്താണ്? ' പ്രഭയുടെ പോസ്റ്റ് വൈറൽ!

prabha nene വിവാഹമല്ല, സ്വന്തം പാഷനുകളെ പിന്തുടരുന്നതാണ് ജീവിതത്തിലെ സന്തോഷവും വിജയവും എന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ച ഈ എഴുപത്തിയൊൻപതുകാരിയാണ് പൂനെ നഗരത്തിന്റെ സ്വന്തം ഉരുക്കു വനിത!

ഒരു വിവാഹത്തിലേക്ക് കടക്കും മുൻപ്, അല്ലെങ്കിൽ ഒരു നല്ല പങ്കാളിയെ കണ്ടെത്തും മുൻപ് എന്തെല്ലാം അറിഞ്ഞിരിക്കണം? അല്ലെങ്കിൽ നാം ആർക്കു വേണ്ടി? എന്തിനു വേണ്ടി ജീവിതം ജീവിച്ചു തീർക്കണം, ഇതിനെല്ലാം ഉള്ള ഉത്തരമാണ് ഒരു ഫേസ്‌ബുക്ക് പേജ് വഴി പങ്കുവയ്ക്കപ്പെട്ട പ്രഭ നെനെ എന്ന ഈ അമ്മൂമ്മയുടെ കഥ. എഴുപത്തിയൊൻപതാം വയസിലും അവിവാഹിതയായി തുടരാൻ ഇവർക്ക് ഇവരുടേതായ കാരണമുണ്ട്. 

വിവാഹം കഴിക്കുക എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ ആദ്യ പടി, പെണ്ണ് ചായയുമായി വരന്റെ മുന്നിൽ പെണ്ണുകാണാൻ നിൽക്കുക എന്നതാണ്. എനിക്ക് ഈ രീതിയോട് ഒട്ടും താല്പര്യം ഇല്ല. ഞാനത് അച്ഛനോട് തുറന്നു പറയുകയും ചെയ്തു. എന്തുകൊണ്ടോ, അദ്ദേഹം എന്റെ വാക്കിന് വില കണ്ടു, പിന്നീട് അത്തരം ഒരു ചടങ്ങിന് വേണ്ടി എന്നെ നിർബന്ധിച്ചിട്ടില്ല. പെണ്ണുകാണൽ ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകാത്ത, എനിക്ക് ഇഷ്ടമായ ചിലരെ ഞാൻ കണ്ടു എന്നാൽ അതൊന്നും വിവാഹത്തിൽ എത്തിയില്ല, പ്രഭ പറയുന്നു. 

വിവാഹം കഴിച്ചില്ല എന്ന് കരുതി തന്റെ ജീവിതത്തിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന് പ്രഭ പറയുന്നു. സാമൂഹിക പ്രവർത്തികളിൽ വ്യാപൃതയായിരുന്നതിനാൽ, ജീവിതത്തിൽ ആരുടേയും കുറവ് അറിഞ്ഞില്ല. തിരക്കേറിയ പൂനെ നഗരത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി കഴിഞ്ഞ 16 വർഷമായി സ്വമേധയാ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഈ 79  കാരി. അതിനായി സ്‌കൂൾ ഗേറ്റ് വോളന്റിയർ എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. 

ഇതിനു പുറമെ ഡ്രൈവിങ് ഏറെ ഇഷ്ടപ്പെടുന്ന പ്രഭ 1970  തന്റെ വെസ്പ സ്‌കൂട്ടറിൽ 894  കിലോമീറ്റർ ടോയോരം റാലിയിൽ പങ്കെടുത്ത വ്യക്തി കൂടിയാണ്. പ്രസ്തുത റാലിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഏക വനിതയായിരുന്നു പ്രഭ നെന. നാഗ്പൂർ മുത്തം മുമൈ വരെയായിരുന്നു റാലി. താൻ ട്രാഫിക് കൺട്രോൾ ജോലിയിൽ നിന്നും വിരമിക്കുന്ന ദിനം, വിദർഭയിൽ നിന്നും മാറാത്തവാഡ വരെ സ്വയം വാഹനം ഓടിച്ചു പോകണം എന്നതാണ് ഇവരുടെ ആഗ്രഹം. 

വിവാഹമല്ല, സ്വന്തം പാഷനുകളെ പിന്തുടരുന്നതാണ് ജീവിതത്തിലെ സന്തോഷവും വിജയവും എന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ച ഈ എഴുപത്തിയൊൻപതുകാരിയാണ് അക്കാലം കണ്ട ഏറ്റവും കരുത്തുറ്റ ഫെമിനിസ്റ്റ് എന്ന് പറയുന്നതിൽ യാതൊരു അത്ഭുതവുമില്ല. പൂനെ നഗരത്തിന്റെ സ്വന്തം ഉരുക്കു വനിത!

Your Rating: