Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടാലി കൊണ്ട് ഹെയര്‍ കട്ടിങ്, നിങ്ങള്‍ ഞെട്ടും; വിഡിയോ വൈറല്‍

Hair styling with axe

എത്ര മനോഹരമായ ആചാരങ്ങള്‍ എന്നെല്ലാം പറയുമ്പോലെയാണ് കാര്യങ്ങള്‍. സാധാരണ നിങ്ങള്‍ കണ്ടിട്ടുള്ളത് കത്രിക ഉപയോഗിച്ചുള്ള മുടിവെട്ടല്‍ അല്ലേ. ഇതാ സൈബീരിയയില്‍ ഹെയര്‍ സ്‌റ്റൈലിങ്ങിനൊരു വ്യത്യസ്ത മാതൃക. ഇവിടെ കോടാലി വെച്ചാണ് മുടിവെട്ടല്‍.

കോടാലി ഉപയോഗിച്ച് ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റ് യുവതിയുടെ മുടിവെട്ടുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാമ്പിനെ ഉപയോഗിച്ചുള്ള നെക്ക് മസാജിനും മുട്ട വ്യാപകമായി ഉപോയഗിച്ചുള്ള മുഖം മേക്കപ്പിനും എല്ലാം ശേഷം വ്യത്യസ്തമായൊരു ഫാഷന്‍ സ്റ്റൈലാണത്രെ ഇത്. സൈബീരിയയിലെ നൊവോസിബിറിസ്‌ക് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഹെയര്‍ ഡ്രസറായ ഡാനില്‍ ഇസ്റ്റോമിന്‍ ആണ് പുതിയ രീതിയില്‍ മുടിവെട്ടിയിരിക്കുന്നത്. 

ഡാനില്‍ പറയുന്നത് കത്രിക ഉപയോഗിച്ച് മുടി വെട്ടുന്നതിനേക്കാളും എളുപ്പമാണ് മഴു ഉപയോഗിച്ച് മുടിവെട്ടുന്നതെന്നാണ്. വളരെ അനായാസമാണ് ഡാനില്‍ കോടാലി ഉപയോഗിച്ച് മുടിവെട്ടുന്നത്. ഇതു വിഡിയോയില്‍ വ്യക്തമായി കാണാം. 

എന്നാല്‍ വിഡിയോ കാണുന്നവര്‍ പകച്ചിരിക്കുകയാണ്. മുടിക്ക് പകരം കഴുത്തിനെങ്ങാനും വെട്ടു കൊണ്ടാല്‍ പിന്നെ കഴിഞ്ഞില്ലേ കഥ. യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോക്ക് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നു. കമന്റുകളും വരുന്നുണ്ട്. ചിലര്‍ ഡാനിലിന്റെ വൈദഗ്ധ്യത്തെ വാഴ്ത്തുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ തെറിവിളിക്കുകയും ചെയ്യുന്നു. ഹെയര്‍ സ്റ്റൈലിസ്റ്റ് ആയത് നന്നായി. ഡാനില്‍ ഒരു ഡെന്റിസ്റ്റെങ്ങാനും ആയിരുന്നേല്‍ പണി തീര്‍ന്നേനെ, ഒരാളുടെ കമന്റാണ്. 

മഴുവുമായി നമ്മുടെ നാട്ടിലെ ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ എങ്ങാനും ഇറങ്ങുമോ ആവോ.