Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ കളിയാക്കിയവൾക്ക് കാമുകന്റെ വക കിടിലൻ മറുപടി, വൈറൽ

Madison മാഡിസണും ബുക്കറും

തനിക്കെന്തു കുറവുണ്ടെങ്കിലും അതെല്ലാം അംഗീകരിച്ച് പ്രാണനു തുല്യം സ്നേഹിക്കാൻ തയാറാകുന്നവരെയാണ് ഓരോ പെണ്ണും ആഗ്രഹിക്കുന്നത്. മറ്റുള്ളവർ എ​ന്തു പറഞ്ഞാലും താൻ സ്നേഹിക്കുന്ന പുരുഷൻ കൂടെ നിൽക്കുമെങ്കിൽ അതിൽപ്പരം സന്തോഷം അവൾക്കുണ്ടാകില്ല. നിറമോ സൗന്ദര്യമോ ശരീര പ്രകൃതിയോ നോക്കി പ്രണയിക്കാതെ മനസിന്റെ സൗന്ദര്യത്തിനു മുൻപന്തി നൽകുന്ന പ്രണയങ്ങൾക്കാണ് ഈടുള്ളത്. മാഡിസണ്‍ എന്ന കാമുകിക്കും തന്റെ ജീവനോളം സ്നേഹമാണ് ബുക്കറിനോട്, കാരണം അമിതവണ്ണക്കാരിയായിരുന്നിട്ടും ബുക്കർ തന്നെ ആത്മാർഥമായി പ്രണയിക്കുന്നുണ്ട്. ഇരുവരും ഇന്ന് ട്വിറ്ററിലെ ട്രെൻഡിങ് കപിൾസാണ്.

സ്കൂൾ വർഷാവസാനം നടത്താറുള്ള ഹൈസ്കൂൾ പ്രോംസെന്ന വ്യത്യസ്തമായ ഡാൻസ് പരിപാടിക്കു വേണ്ടി തയാറെടുക്കും മുമ്പ് ബുക്കറും മാഡിസണും എടുത്ത ചിത്രമാണ് വൈറലായത്. സോ കോൾഡ് സൗന്ദര്യ സങ്കൽപ്പങ്ങളിലെപ്പോലെ സൈസ് സീറോ സുന്ദരിയല്ലാത്ത മാഡിസണിനെ ഒരു ട്വിറ്റർ യൂസർക്ക് അത്ര പിടിച്ചില്ല. കാമുകൻ ബുക്കറിനൊപ്പമുള്ള റൊമാന്റിക്കായ ആ ചിത്രത്തിന് ആ യുവതി നല്‍കിയ കമന്റ് ഇങ്ങനെ – നിങ്ങൾക്കു പൊണ്ണത്തടിയായിരുന്നിട്ടും അദ്ദേഹം നിങ്ങളെ പ്രണയിക്കുന്നു. \

അതിന് മാഡിസൺ ഇങ്ങനെ മറുപടി നൽകി – തനിക്ക് അറിയുക പോലും ചെയ്യാത്തവരോട് ആളുകൾക്ക് എങ്ങനെ പരുക്കനാകാം എന്നതാണ് ഈ ട്വീറ്റ് വ്യക്തമാക്കുന്നു. ഇതോടെ നിരവധി പേർ മാഡിസണിന് പിന്തുണയുമായെത്തി. മാഡിസണിന്റെ വണ്ണമല്ല മനസിന്റെ സൗന്ദര്യമാണ് കാണേണ്ടതെന്നും ട്വീറ്റ് ചെയ്തയാൾക്ക് അതില്ലെന്നും മാഡിസൺ ഏറെ സുന്ദരിയാണ്, കമന്റ് മൈൻഡ് ചെയ്യേണ്ടെന്നും തുടങ്ങി മാഡിസണിന് പിന്തുണയുടെ പ്രവാഹമായിരുന്നു. 

ഇവയേക്കാളൊക്കെ മാഡിസണിനെ ആകർഷിച്ചതും ആശ്വസിപ്പിച്ചതും ഒരാളുടെ മറുപടി ആയിരുന്നു, മറ്റാരുമല്ല കാമുകൻ ബുക്കറിന്റേതു തന്നെ.  അതിങ്ങനെയായിരുന്നു: '' നീ ഒരിക്കലും അമിതവണ്ണക്കാരിയല്ല പ്രിയേ, ദൈവം എനിക്കായി സ‍ൃഷ്ടിച്ചവളാണ്.  എനിക്ക് നീ പെർഫെക്റ്റ് ആണ്''

എ​ന്തായാലും ഈ മറുപടിയോടെ മാഡിസണും ബുക്കറും ട്വിറ്റർ യൂസര്‍മാരുടെ ഫേവറിറ്റ് കപിൾസ് ആയെന്നു പറഞ്ഞാല്‍ മതിയല്ലോ, ഇതുപോലൊരു കാമുകനെയാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതെന്നാണ് ഭൂരിഭാഗം പെൺകൊടികളും പറയുന്നത്.